നടത്തം, ജോഗിങ്, സൈക്ലിങ് നിങ്ങൾക്ക് യോജിച്ച വർക്കൗട്ട് ഏത്?
text_fieldsആരോഗ്യ ജീവിതത്തിന്റെ ആണിക്കല്ലാണ് വ്യായാമം. ലക്ഷ്യവും ഫിറ്റ്നസും ശാരീരിക അവസ്ഥയും അടിസ്ഥാനമാക്കിയാവണം ഓരോരുത്തരും അവരുടെ വ്യായാമ രീതി തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജനപ്രിയ കാർഡിയോവാസ്കുലാർ വ്യായാമങ്ങളായ നടത്തം, ജോഗിങ് (ചെറു ഓട്ടം), സൈക്ലിങ് തുടങ്ങിയ ഓരോന്നിനും അവയുടേതായ ഗുണങ്ങളുണ്ട്. വ്യായാമത്തിൽ തുടക്കക്കാരാണെങ്കിൽ ഏതു തിരഞ്ഞെടുക്കണമെന്നും ഫിറ്റ്നസ് ക്രേസുള്ളയാളാണെങ്കിൽ ഏതു വേണമെന്നുമുള്ളത് നിങ്ങളുടെ ട്രെയിനർ തിരഞ്ഞെടുത്തുതരും.
ഓരോരുത്തർക്കും വേണ്ടത്
- പൊതു ആരോഗ്യ ശീലത്തിനും തുടക്കക്കാർക്കും നടത്തമാണ് യോജിച്ചത്.
- ശരീരഭാരം കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ജോഗിങ് അനുയോജ്യമാണ്. വലിയ ആഘാതം താങ്ങാനാകുന്നവർക്കാണിത് പറ്റുക.
- ശരീരത്തിന്റെ താഴ്ഭാഗം ശക്തിപ്പെടുത്തുകയും എന്നാൽ സന്ധികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ വർക്കൗട്ട്.
ഗുണം കൂട്ടാൻ
- ഏതായാലും പതിയെ തുടങ്ങി, പടിപടിയായി വർക്കൗട്ടിന്റെ ദൈർഘ്യവും ആയാസവും വർധിപ്പിക്കുന്നതാണ് നല്ലത്.
- മൂന്നു വർക്കൗട്ടുകളും യോജിപ്പിച്ചും മാറി മാറി ചെയ്തും വിരസത ഒഴിവാക്കുകയും വ്യത്യസ്ത മസിലുകൾക്ക് ശക്തി പകരുകയും ചെയ്യാം.
- നടത്തത്തിനും ജോഗിങ്ങിനും ശരിയായ ഷൂസ്, സൈക്ലിങ്ങിന് ഓരോരുത്തർക്കും യോജിച്ച ഉപകരണം, സുരക്ഷ സംവിധാനം എന്നിവ ഉറപ്പാക്കണം.
- കടുപ്പിക്കുന്നതിനേക്കാൾ പ്രധാനം സ്ഥിരമായി ചെയ്യുകയെന്നതാണ്.
നടത്തം- കുറഞ്ഞ അധ്വാനമേ സംതൃപ്തി
ഫിറ്റ്നസ് അവസ്ഥയോ പ്രായമോ ഭേദമില്ലാതെ എല്ലാവർക്കും ചേരുന്നതും ഫലപ്രദവുമായ വ്യായാമമാണ് നടത്തം.
ഗുണം
- ജോയന്റുകളെ നോവിക്കാതെയുള്ള വ്യായാമ മുറ. തുടക്കക്കാർക്കും മുതിർന്ന
- പൗരന്മാർക്കും കൂടുതൽ അനുയോജ്യം.
- ഹൃദയാരോഗ്യത്തിന് യോജിച്ചതും രക്ത സമ്മർദം കുറക്കുന്നതുമായ വ്യായാമം.
- സൈക്ലിങ്, ജോഗിങ് എന്നിവയെ അപേക്ഷിച്ച് അധ്വാനം കുറവാണെങ്കിലും വേഗത്തിലുള്ള നടത്തത്തിലൂടെ കലോറി കുറക്കാനും അതുവഴി ഭാരം കുറക്കാനും സഹായിക്കും.
- പ്രകൃതിയോട് ചേർന്നുള്ള നടത്തം മാനസിക സമ്മർദം അകറ്റി, ഉന്മേഷം പകരും.
അനുയോജ്യമായവർ
- പരിക്കുകളിൽ നിന്ന് മുക്തരായി വരുന്നവർ
- നിലനിൽക്കുന്നതും എളുപ്പമുള്ളതുമായ ശീലങ്ങൾ തേടുന്നവർക്ക്
- ഗർഭിണികൾക്ക് അനുയോജ്യം. സുരക്ഷിതവും രക്തയോട്ടം വർധിപ്പിക്കുന്നതുമായ വ്യായാമം.
ദോഷം
- ജോഗിങ്, സൈക്ലിങ് എന്നിവയെ അപേക്ഷിച്ച് കലോറി കത്തിച്ചുകളയുന്നത് കുറയും
ജോഗിങ്
- കലോറി കുറക്കും
- കാർഡിയോ വ്യായാമം
- ഹൃദയത്തെ ശക്തിപ്പെടുത്തുകയും കലോറി കുറക്കുകയും ചെയ്യുന്ന, നല്ല അധ്വാനം ആവശ്യമുള്ള വർക്കൗട്ടാണിത്.
ഗുണം
- നന്നായി കലോറി കുറക്കാൻ സഹായിക്കുന്നതിലൂടെ വണ്ണം കുറക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സാധിക്കും.
- എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കും.
- കാർഡിയോവാസ്കുലാർ ഫിറ്റ്നസ് ഉറപ്പാക്കും. ഹൃദയത്തെ ആരോഗ്യമുള്ളതാക്കും.
അനുയോജ്യമായവർ
- ഫിറ്റ്നസ് നിലനിർത്താൻ നന്നായി ശ്രദ്ധിക്കുന്നവർക്കും സ്ഥിരമായി ചെയ്യുന്നവർക്കും യോജിച്ചത്.
- പെട്ടെന്ന് ശരീരാവസ്ഥ മെച്ചപ്പെടണമെന്നും വണ്ണം കുറയണമെന്നും ആഗ്രഹിക്കുന്നവർക്ക്
ദോഷം
- ജോയന്റുകൾക്ക് കൂടുതൽ സമ്മർദം ഏൽപിക്കാൻ സാധ്യത.
- അമിതവണ്ണമോ ജോയന്റുകൾക്ക്
- പ്രശ്നങ്ങളോ ഉള്ളവർക്ക്.
സൈക്ലിങ് എന്ന ബഹുമുഖ പ്രതിഭ
- ജോയന്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ശരീരത്തിന് കരുത്തു കൂട്ടാൻ സഹായിക്കുന്ന, വ്യത്യസ്ത ജീവിത ശൈലിയുള്ളവർക്കെല്ലാം അനുയോജ്യമായ വർക്കൗട്ടാണിത്.
ഗുണം
- വലിയ ആഘാതമുണ്ടാക്കാതെ കരുത്തു കൂട്ടുന്നു.
- ആർത്രൈറ്റിസ് ഉള്ളവർക്ക് അനുയോജ്യം.
- ശരീരത്തിന്റെ താഴ്ഭാഗത്തിന് കരുത്തുകൂട്ടുന്നു.
- കലോറി എരിയിച്ചു കളയാൻ നല്ലത്.
അനുയോജ്യമായവർ
- സന്ധിവേദനയുള്ളവർക്ക്.
- ഔട്ട്ഡോറിലും ഇൻഡോറിലും ഒരു പോലെ സാധ്യമാണ്.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമെ, കാലുകൾക്ക് കരുത്തു നൽകുന്നു.
ദോഷം
- ഔട്ട്ഡോർ സൈക്ലിങ്ങിന് ആവശ്യമായ ഉപകരണങ്ങളും സുരക്ഷ സജ്ജീകരണങ്ങളും ആവശ്യം.
- ശരീരത്തിന്റെ മേൽഭാഗത്തിന് അധികം വ്യായാമം ലഭിക്കുന്നില്ല.