Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഒരു പെർഫ്യൂമിന്...

ഒരു പെർഫ്യൂമിന് നിങ്ങൾക്ക് മികച്ച ഉറക്കം നൽകാൻ കഴിയുമോ? എന്താണ് മിഡ്നൈറ്റ് പെർഫ്യൂം ട്രെന്‍റ്

text_fields
bookmark_border
ഒരു പെർഫ്യൂമിന് നിങ്ങൾക്ക് മികച്ച ഉറക്കം നൽകാൻ കഴിയുമോ? എന്താണ് മിഡ്നൈറ്റ് പെർഫ്യൂം ട്രെന്‍റ്
cancel

ജോലിക്ക് പോകുമ്പോൾ, ക്ലാസിനു പോകുമ്പോൾ, ചടങ്ങുകൾക്കു പോകുമ്പോൾ എന്നിങ്ങനെ പല അവസരങ്ങളിൽ പെർഫ്യൂമുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഉറങ്ങുമ്പോൾ പെർഫ്യൂം ഉപയോഗിക്കാറുണ്ടോ? അതും മികച്ച ഉറക്കം ലഭിക്കാൻ, കേൾക്കുമ്പോൾ കുറച്ച ആശ്ചര്യമാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്‍റായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മിഡ്നൈറ്റ് പെർഫ്യൂം.

പുത്തൻ തലമുറ പുറത്തു പോകുമ്പോൾ മാത്രമല്ല പെർഫ്യൂമുകൾ ഉപയോഗിക്കുന്നത്, അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും പെർഫ്യൂമുകൾ സഹായിക്കുന്നുണ്ടത്രെ. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി ആളുകളാണ് അവരുടെ ബെഡ് ടൈം പെർഫ്യൂമുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നത്. മികച്ച ഉറക്കം ലഭിക്കുന്നതിനും നല്ല മാനസിക സ്ഥിതി കൈവരിക്കുന്നതിനും പെർഫ്യൂമുകൾക്ക് കഴിയും.

ഇന്നത്തെ തലമുറയ്ക്ക് പെർഫ്യൂമുകൾ സുഗന്ദം നൽകുക എന്ന ഏക ഉപയോഗം മാത്രമല്ല പ്രധാനം ചെയ്യുന്നത്. മറിച്ച് മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലും ഇത് പങ്ക് വഹിക്കുന്നു. ഓരോ അവസരത്തിലും വ്യത്യസ്ത സുഗന്ദമുള്ള പെർഫ്യൂമുകളാണ് ഉപയോഗിക്കുക. നല്ല പെർഫ്യൂം ആഴത്തിലുള്ല ഉറക്കം നൽകുമെന്ന് പഠനങ്ങൾ പറയുന്നു. മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികത ഉണര്‍ത്തുന്ന മസ്തിഷ്‌കഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

അതുകൊണ്ടാണ് നമ്മള്‍ അറിയാതെ തന്നെ ചില സുഗന്ധങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കുകയോ, ശാന്തമാക്കുകയോ, ഗൃഹാതുരത്വമുണര്‍ത്തുകയോ ചെയ്യുന്നത്. ഇതിന്‍റെ ഭാഗമെന്നോണം ഇപ്പോൾ ലോകത്തിലെ പല പ്രമുഖ പെർഫ്യൂം ബ്രാന്‍റുകളും ന്യൂറോ സയന്‍റിസ്റ്റുകളുമായി ചേർന്ന് ആരോഗ്യത്തിനും ഉറക്കത്തിനും സഹായിക്കുന്ന പുതിയ സുഗന്ദങ്ങൾ വികസിപ്പിക്കുന്നുണ്ട്.

Show Full Article
TAGS:perfume Latest News Social Media trend 
News Summary - what is midnight pirfume trend
Next Story