വ്യായാമവും ഹൃദയാരോഗ്യവും
text_fieldsഹൃദ്രോഗങ്ങൾ ഇന്നത്തെ കാലത്ത് മനുഷ്യരുടെ ആരോഗ്യത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ്. ജീവിതശൈലി മാറ്റങ്ങൾ, അമിതഭാരം, മാനസിക സമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം എന്നിവ ഹൃദയത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. എന്നാൽ, ഇതിനെ നേരിടാൻ ഏറ്റവും സ്വാഭാവികവും സുരക്ഷിതവുമായ ആയുധം വ്യായാമം തന്നെയാണ്.
വ്യായാമത്തിന്റെ പ്രാധാന്യം
ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് കൃത്യമായ വ്യായാമം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു എന്നതാണ്.
ഇതിന്റെ പ്രധാന നേട്ടങ്ങൾ :
- ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു.
- രക്തസമ്മർദം, കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ നിയന്ത്രിക്കപ്പെടുന്നു.
- അമിതഭാരം കുറയുന്നു.
- മാനസിക സമ്മർദം കുറക്കുകയും ഉറക്കം മെച്ചപ്പെടുകയും ചെയ്യുന്നു
എത്രത്തോളം വ്യായാമം?
ലോകാരോഗ്യ സംഘടന (WHO) നൽകുന്ന ശിപാർശ:
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം (ഉദാ: നടത്തം, സൈക്കിള് ഓടിക്കൽ). അല്ലെങ്കിൽ 75 മിനിറ്റ് തീവ്ര വ്യായാമം (ഉദാ: ജോഗിങ്, നീന്തൽ). ദിവസേന 30 മിനിറ്റ് വീതം, അഞ്ച്ദി വസം ചെയ്യുന്നത് ഏറ്റവും ഉചിതം.
ചെയ്യേണ്ട കാര്യങ്ങൾ
നടത്തം, ജോഗിങ്, നീന്തൽ, സൈക്കിൾ ഓട്ടം,യോഗ, സ്ട്രെച്ചിങ് , ലഘു ഭാരങ്ങൾ ഉയർത്തൽ,ടീം സ്പോർട്സ് (ബാഡ്മിന്റൺ, ഫുട്ബാൾ, ക്രിക്കറ്റ്),
ഒഴിവാക്കേണ്ട കാര്യങ്ങൾ
- വ്യായാമം ഒരുമിച്ചു അധികം ചെയ്യുന്നത്
- ഹൃദ്രോഗലക്ഷണങ്ങൾ (നെഞ്ചുവേദന, ശ്വാസംമുട്ടൽ) അവഗണിക്കുന്നത്
- മതിയായ വെള്ളം കുടിക്കാതിരിക്കുക
- വ്യായാമത്തിനു മുമ്പും പിന്നാലെയും അമിതമായി ഭക്ഷണം കഴിക്കുക
വ്യായാമം തുടങ്ങുന്നതിന് മുമ്പുള്ള പരിശോധനകൾ
പ്രത്യേകിച്ച് 40 വയസിനു മുകളിൽ ഉള്ളവർക്ക്, അല്ലെങ്കിൽ പ്രമേഹം/ഹൈപ്പർടെൻഷൻ/കൊളസ്ട്രോൾ/ഹൃദയരോഗ കുടുംബചരിത്രം ഉള്ളവർക്ക്:
- ഇ. സി. ജി.
- ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ ടെസ്റ്റ്.
- രക്തസമ്മർദ പരിശോധന.
- ട്രെഡ് മിൽ ടെസ്റ്റ്.
- ഡോക്ടറുടെ മെഡിക്കൽ ക്ലിയറൻസ്.
ഇവ ചെയ്തതിന് ശേഷമാണ് സുരക്ഷിതമായി വ്യായാമം തുടങ്ങേണ്ടത്.
ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ
നിയമിതമായ വ്യായാമം ഹൃദയത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം തന്നെയാണ്. അത് മരുന്നല്ലെങ്കിലും പല മരുന്നുകളേക്കാൾ ശക്തമായി പ്രവർത്തിക്കും. ശരിയായ രീതിയിൽ, ഡോക്ടറുടെ മാർഗ നിർദേശത്തോടൊപ്പം നടത്തുന്ന വ്യായാമം ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ജീവിതത്തെ ആരോഗ്യകരവും സന്തോഷകരവുമാക്കുകയും ചെയ്യും.