'സ്പന്ദനം' ഹൃദ് രോഗ തുടർചികിത്സ ക്യാമ്പ്; ജന്മനാ ഹൃദ് രോഗമുള്ളവർക്കൊരു കൈതാങ്ങുമായി അക്കര ഫൗണ്ടേഷനും ആസ്റ്ററും
text_fieldsസാമൂഹിക സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനും ആധുനിക ആതുര സേവനരംഗത്തെ പ്രഗത്ഭരായ ആസ്റ്റർ മെഡിസിറ്റിയും, ആസ്റ്റർ മിംസും സംയുക്തമായി സ്പന്ദനം സൗജന്യ ഹൃദ് രോഗ തുടർ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജന്മനാ ഹൃദയ രോഗ ബാധിതരായ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മുളിയാറിലെ അക്കര ഫൗണ്ടേഷൻ കേന്ദ്രത്തിൽ വെച്ച് നടക്കുന്നതായിരിക്കും. ജന്മനാ ഹൃദയ രോഗം ബാധിച്ച 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ കുട്ടികൾക്ക് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകുന്നതാണ് ഈ ക്യാമ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടുക Mob: 99478 12703, 82814 92242