Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകരൾ രോഗ ബാധിതനാണോ? ഈ 7...

കരൾ രോഗ ബാധിതനാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ അറിയാം...

text_fields
bookmark_border
കരൾ രോഗ ബാധിതനാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ അറിയാം...
cancel

ശരീരത്തിലെ പ്രധാനവും ഏറെ കഠിനാധ്വാനം ചെയ്യുന്നതുമായ അവയവമാണ് കരൾ. രക്തത്തിൽനിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാൻ കരൾ സഹായിക്കുന്നു, പിത്തരസം ഉത്പാദിപ്പിക്കുന്നു, ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.... അങ്ങനെ ജോലികൾ നിരവധിയാണ് കരളിന്. സമീപ വർഷങ്ങളിൽ കരൾ രോഗികളുടെ എണ്ണം വർധിക്കുകയാണ്.

അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്തെ ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, ചില അണുബാധകൾ എന്നിവയെല്ലാം കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. തുടക്കത്തിൽ തന്നെ കരൾ രോഗം തിരിച്ചറിയുന്നത് ഗുരുതരമാകാതെ തടയാൻ സഹായകമാകും. അവഗണിക്കാൻ പാടില്ലാത്ത കരൾ രോഗങ്ങളുടെ ചില ആദ്യകാല ലക്ഷണങ്ങൾ ഇവയാണ്:

1. മഞ്ഞപ്പിത്തം

കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌. കരളിന് വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുകയും ചെയ്യും.

2. ഇരുണ്ട മൂത്രം

മൂത്രത്തിന്റെ നിറത്തിൽ മാറ്റങ്ങൾ കാണും. പ്രത്യേകിച്ച് അസാധാരണമായ കടും മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറം. കരളിന് ബിലിറൂബിൻ ശരിയായി പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.


3. അടിവയറ്റിലോ കാലുകളിലോ വീക്കം

കരളിലെ രക്തക്കുഴലുകളിലെ മർദം വർദ്ധിക്കുന്നത് മൂലം വയറിലോ അല്ലെങ്കിൽ കാലുകളിലോ ദ്രാവകം അടിഞ്ഞുകൂടൽ ഉണ്ടാകുന്നു.

4. നിരന്തര ക്ഷീണം

അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് കരൾ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായിരിക്കാം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള കരളിന്റെ കഴിവ് തകരാറികുന്നതാണ് ഇതിന് കാരണം.

5. ഓക്കാനം, ഛർദ്ദി

തുടർച്ചയായ ഓക്കാനം, ഛർദ്ദി എന്നിവ കരൾ വിഷവസ്തുക്കളെ ഫലപ്രദമായി സംസ്കരിക്കാൻ പാടുപെടുന്നതിന്റെ സൂചനയായിരിക്കാം.

6. വിശപ്പില്ലായ്മ

ദഹനത്തിലും ഉപാപചയ പ്രവർത്തനത്തിലും കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ പ്രവർത്തനം മോശമാകുന്നത് വിശപ്പില്ലായ്മക്കും മനഃപൂർവമല്ലാതെ ശരീരഭാരം കുറയലിനും കാരണമാകും.

7. ചർമ്മത്തിൽ ചൊറിച്ചിൽ

കരൾ രോഗത്തിന്റെ ഒരു സാധാരണ ലക്ഷണമായ പിത്തരസം ലവണങ്ങൾ രക്തപ്രവാഹത്തിൽ അടിഞ്ഞുകൂടുന്നത് മൂലം തുടർച്ചയായ ചൊറിച്ചിൽ ഉണ്ടാകാം.

Show Full Article
TAGS:liver disease liver 
News Summary - early signs and symptoms of liver disease you shouldnt ignore
Next Story