Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹൃദയം ആരോഗ്യകരമാണെന്ന്...

ഹൃദയം ആരോഗ്യകരമാണെന്ന് പരിശോധിക്കാനുള്ള അഞ്ച് അടയാളങ്ങൾ

text_fields
bookmark_border
ഹൃദയം ആരോഗ്യകരമാണെന്ന് പരിശോധിക്കാനുള്ള അഞ്ച് അടയാളങ്ങൾ
cancel

ശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ ഹൃദയം. ആരോഗ്യകകരമായ ഹൃദയം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ലല്ലോ..? ഹൃദ്യാരോഗ്യം തിരിച്ചറിയാൻ ലക്ഷണങ്ങൾ വരാൻ കാത്തിരിക്കേണ്ടതില്ല. ഹൃദയം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ശരീരം തന്നെ നൽകുന്ന ചില ഗുണപരമായ സൂചനകളിലൂടെ നമുക്ക് മനസ്സിലാക്കാം. ഹൃദയാരോഗ്യം മികച്ചതാണെന്ന് വ്യക്തമാക്കുന്ന പ്രധാന അഞ്ച് ലക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ബി.ഡി.ആർ ഫാർമസ്യൂട്ടിക്കൽസ് ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബഡിഗർ.

1. കൃത്യമായ ഹൃദയമിടിപ്പ്

വിശ്രമവേളയിൽ ഒരു മുതിർന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 60 മുതൽ 100 വരെ ആണെങ്കിൽ അത് ഹൃദയം ആരോഗ്യകരമായിരിക്കുന്നതിന്റെ ലക്ഷണമാണ്. കായികതാരങ്ങൾക്കും ശാരീരിക അധ്വാനം കൂടുതലുള്ളവർക്കും ഇതിലും കുറഞ്ഞ നിരക്ക് കാണാറുണ്ട്. ഹൃദയമിടിപ്പിലെ കൃത്യത ശരീരത്തിലുടനീളം രക്തചംക്രമണം സുഗമമാണെന്ന് സൂചിപ്പിക്കുന്നു.

2. നിയന്ത്രിത രക്തസമ്മർദ്ദം

രക്തസമ്മർദം 120/80 mm Hg എന്ന നിലയിൽ തുടരുന്നത് ഹൃദയത്തിന് അമിത സമ്മർദമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നു എന്നതിന്റെ തെളിവാണ്. രക്തക്കുഴലുകൾക്ക് ആയാസമില്ലാതെ രക്തം പമ്പ് ചെയ്യാൻ കഴിയുന്നത് മികച്ച ഹൃദയാരോഗ്യത്തെ കാണിക്കുന്നു.

3. ഊർജസ്വലതയും കായികക്ഷമതയും

ശരീരകലകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടില്ല. സാധാരണ ജോലികളിലോ വ്യായാമത്തിലോ ഏർപ്പെടുമ്പോൾ അമിതമായി കിതപ്പില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുന്നത് കരുത്തുള്ള ഹൃദയമുണ്ടെന്നതിനെ സൂചിപ്പിക്കുന്നതാണ്.

4. വേഗത്തിലുള്ള തിരിച്ചുവരവ്

കഠിനമായ വ്യായാമത്തിന് ശേഷം എത്ര വേഗത്തിൽ നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാകുന്നു എന്നത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ഹൃദയം ശാരീരിക അധ്വാനത്തിന് ശേഷം പെട്ടെന്ന് തന്നെ വിശ്രമ നിലയിലേക്ക് തിരിച്ചെത്തും.

5. നെഞ്ചുവേദനയോ ശ്വാസംമുട്ടലോ ഇല്ലാതിരിക്കുക

ഹൃദയം ശരിയായി പ്രവർത്തിക്കുമ്പോൾ സാധാരണഗതിയിൽ അസ്വസ്ഥതകൾ ഉണ്ടാകാറില്ല. നെഞ്ചിൽ ഭാരം അനുഭവപ്പെടാതിരിക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടില്ലാതിരിക്കുക എന്നിവ ആരോഗ്യകരമായ സൂചനകളാണ്. എങ്കിലും ഇത്തരം ലക്ഷണങ്ങൾ മറ്റ് കാരണങ്ങൾ കൊണ്ടും വരാമെന്നതിനാൽ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

ഹൃദയാരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം, കൃത്യമായ വ്യായാമം, മതിയായ ഉറക്കം, മാനസിക സമ്മർദം കുറയ്ക്കൽ എന്നിവ അനിവാര്യമാണ്. പുകവലി പൂർണമായും ഒഴിവാക്കുന്നതും ഹൃദയത്തിന്റെ ആയുസ്സ് വർധിപ്പിക്കും.

Show Full Article
TAGS:General Health heart signs heart problem Health News 
News Summary - Five signs to check if your heart is healthy
Next Story