Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅകാലനര...

അകാലനര കൂട്ടുകാർക്കിടയിൽ പ്രശ്നമായോ..? വിദഗ്ധർ പറയുന്ന കാരണങ്ങളും പ്രതിവിധികളും

text_fields
bookmark_border
അകാലനര കൂട്ടുകാർക്കിടയിൽ പ്രശ്നമായോ..? വിദഗ്ധർ പറയുന്ന കാരണങ്ങളും പ്രതിവിധികളും
cancel

പ്രായമാകുന്നതിന്റെ ലക്ഷണമായി മാത്രം കണ്ടിരുന്ന മുടി നരയ്ക്കൽ ഇന്ന് കൗമാരക്കാരിലും യുവതയിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. യുവാക്കൾക്കിടയിൽ അകാലനര സാധാരണയായി മാറിയെങ്കിലും ഇതിനുപിന്നിൽ ഗൗരവതരമായ ശാരീരിക കാരണങ്ങളുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജേർണൽ ഓഫ് അപ്ലൈഡ് റിസർച്ച് 2019ൽ സ്കൂൾ കുട്ടികൾക്കിടയിൽ നടത്തിയ സർവേ പ്രകാരം 10.6 ശതമാനം കുട്ടികളിലും അകാലനര കണ്ടെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു സൗന്ദര്യ പ്രശ്നമല്ലെന്നും ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങളുടെ സൂചനയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അകാലനര ബാധിക്കുന്നതിൽ ജനിതക കാരണങ്ങൾ മുതൽ മാനസിക സമ്മർദങ്ങൾ വരെയുണ്ട്. 'ദി ക്വിന്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ താഴെ നൽകുന്നവയാണ്:

  • ജനിതകമായ കാരണമാണ് ഒന്നാമത്തേത്. മാതാപിതാക്കൾക്ക് 40-50 വയസ്സിൽ നര തുടങ്ങിയിട്ടുണ്ടെങ്കിൽ, അവരുടെ മക്കൾക്ക് 20 വയസ്സിൽതന്നെ നര വരാൻ സാധ്യതയുണ്ട്. പിന്നെ വാർധക്യത്തോട് അടുക്കുന്തോറും സ്വാഭാവികമായ നര വരുന്നതാണ്.
  • പോഷകാഹാരക്കുറവ് മൂലം അകാലനര ബാധിക്കുന്നവരുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവം, ശരീരത്തിലുണ്ടാകേണ്ട അയൺ, സിങ്ക്, കോപ്പർ, ഹീമോഗ്ലോബിൻ എന്നിവയിലുണ്ടാകുന്ന കുറവും കാരണങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു.
  • നിരവധി ആരോഗ്യപ്രശ്നങ്ങൾ മറ്റൊരു കാരണമാണെന്ന് വിദഗ്ധർ പറയുന്നു. തൈറോയ്ഡ് വ്യതിയാനങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ, ഹോർമോണുകളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണിവ.
  • അമിതമായ ശാരീരികവും വൈകാരികവുമായ സമ്മർദം അകാലനരക്ക് വലിയൊരു പങ്കുവഹിക്കുന്നു. മാനസികമായ സമർദം തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാൽ അത് പ്രധാന കാരണമാണെന്ന് വിദഗ്ധർ പറയുന്നു.
  • പരിസ്ഥിതിയിലും ജീവിതശൈലിയിലും ഉണ്ടാകുന്ന മാറ്റങ്ങളും മറ്റൊന്നാണ്. അന്തരീക്ഷ മലിനീകരണം, സൂര്യനിൽനിന്നുള്ള യു.വി രശ്മികൾ, പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവയാണവ

ചികിത്സയും പ്രതിരോധവും

നരച്ച മുടി പഴയപടിയാക്കുക എന്നതിലുപരി, നരയ്ക്കാനുള്ള കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് വൈദ്യശാസ്ത്രത്തിലെ പോംവഴി. ഹെയർ സെറം, തെറാപ്പികൾ, സപ്ലിമെന്റുകൾ എന്നിവ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. നിർഭാഗ്യകരമെന്നു പറയട്ടെ..! വീട്ടുവൈദ്യങ്ങൾ അകാലനരയ്ക്ക് ഫലപ്രദമാകില്ലെന്നാണ് ഭൂരിഭാഗം വിദഗ്ധരുടെയും പക്ഷം. എന്നാലും മുടി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുന്നിൽകണ്ട് വൈദ്യലോകം ചില മുൻകരുതലുകൾ നിർദേശിക്കുന്നു.

  • പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക.
  • കൃത്യമായ വ്യായാമവും ചിട്ടയായ ദിനചര്യയും പിന്തുടരുക.
  • സമ്മർദം കുറച്ച് മാനസികാരോഗ്യം ഉറപ്പാക്കുക.
  • മുടിയിൽ അമിതമായി കൃത്രിമ നിറങ്ങൾ (Dyes) ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അകാലനര നേരിട്ടുള്ള ഒരു ആരോഗ്യ ഭീഷണിയല്ലെങ്കിലും, അത് ശരീരത്തിലെ മറ്റ് പോഷകാഹാര കുറവുകളുടെയോ ആരോഗ്യ പ്രശ്നങ്ങളുടെയോ ലക്ഷണമാകാം. അതിനാൽ കൃത്യസമയത്ത് വിദഗ്ധ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

Show Full Article
TAGS:General Health hair Experts research medical condition 
News Summary - Is premature ejaculation a problem among friends? Experts say the causes and remedies
Next Story