Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹൃദയത്തിന്...

ഹൃദയത്തിന് താങ്ങാനാവില്ല ഈ ഉച്ചത്തിലുള്ള സംഗീതം; ഡി.ജെ വില്ലനാവുന്നത് എപ്പോൾ?

text_fields
bookmark_border
ഹൃദയത്തിന് താങ്ങാനാവില്ല ഈ ഉച്ചത്തിലുള്ള സംഗീതം; ഡി.ജെ വില്ലനാവുന്നത് എപ്പോൾ?
cancel
camera_alt

പ്രതീകാത്മക ചിത്രം

സംഗീതം ആസ്വാദനത്തിനുള്ളതാണ്. എന്നാൽ അത് നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലെത്തിയാലോ? ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി ഇന്ന് ഡി.ജെ മാറിയിട്ടുണ്ടെങ്കിലും, അതിലെ ഉച്ചത്തിലുള്ള ബാസ് ശബ്ദവും മിന്നിമറയുന്ന പ്രകാശങ്ങളും പലപ്പോഴും ഒരു 'സൈലന്റ് കില്ലർ' ആയി പ്രവർത്തിക്കുന്നു. കേവലം ശബ്ദമലിനീകരണം എന്നതിലുപരി, ഹൃദ്രോഗികൾക്കും പ്രത്യേകിച്ച് പേസ്‌മേക്കർ ഘടിപ്പിച്ചവർക്കും ഡി.ജെ സംഗീതം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈഗ്രേൻ ഉള്ളവരിൽ 70% പേർക്കും ശബ്ദം ഒരു പ്രധാന ട്രിഗറാണ്. ഉച്ചത്തിലുള്ള ശബ്ദവും മിന്നിമറയുന്ന ലൈറ്റുകളും തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുകയും കഠിനമായ തലവേദനക്ക് കാരണമാവുകയും ചെയ്യുന്നു. ചില ആളുകൾക്ക് ശബ്ദം, വെളിച്ചം, ആൾക്കൂട്ടം എന്നിവയെ ഒരേസമയം ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. ഇത് പാനിക് അറ്റാക്ക്, അമിതമായ ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കാം. പ്രത്യേകിച്ച് ഓട്ടിസം, ADHD എന്നിവയുള്ളവരിൽ ഇത് വേഗത്തിൽ ബാധിക്കുന്നു.

പെട്ടെന്നുണ്ടാകുന്ന ഉയർന്ന ശബ്ദം ശരീരത്തിൽ അഡ്രിനാലിൻ ഹോർമോൺ വർധിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പ് കൂടാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഹൃദ്രോഗമുള്ളവർക്ക് ഇത് അപകടകരമാകാൻ സാധ്യതയുണ്ട്. തുടർച്ചയായി ഉയർന്ന ഡെസിബെല്ലിലുള്ള സംഗീതം കേൾക്കുന്നത് കേൾവിശക്തിയെ ബാധിക്കും. ചെവിക്കുള്ളിൽ എപ്പോഴും ഒരു മുഴക്കം അനുഭവപ്പെടുന്ന ടിന്നിറ്റസ് എന്ന അവസ്ഥക്ക് ഇത് കാരണമാകാം.

ഉച്ചത്തിലുള്ള ഡി.ജെ സംഗീതം സാധാരണക്കാരെക്കാൾ വേഗത്തിലും ഗുരുതരമായും ബാധിക്കുന്നത് ഹൃദ്രോഗികളെയും (പ്രത്യേകിച്ച് പേസ്മേക്കർ ഉള്ളവർ), കൊച്ചു കുട്ടികളെയുമാണ്. ഇത് കേവലം ഒരു ശബ്ദമലിനീകരണ പ്രശ്നമല്ല, മറിച്ച് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. പേസ്മേക്കർ എന്നത് ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ ശരീരത്തിനുള്ളിൽ വെക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്. ഡി.ജെ സെറ്റപ്പുകളിൽ ഉപയോഗിക്കുന്ന വലിയ സ്പീക്കറുകളിൽ ശക്തമായ കാന്തങ്ങളും ഇലക്ട്രോണിക് സർക്യൂട്ടുകളും ഉണ്ടാകും. ഇവയിൽ നിന്നുണ്ടാകുന്ന തരംഗങ്ങൾ പേസ്മേക്കറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

ഡി.ജെ സംഗീതത്തിലെ ബാസ് ശബ്ദം പലപ്പോഴും നെഞ്ചിൽ സ്പന്ദനങ്ങൾ അനുഭവപ്പെടുത്തും. ഈ ശക്തമായ വൈബ്രേഷനുകൾ പേസ്മേക്കറിനെ തെറ്റായ സിഗ്നലുകൾ നൽകാൻ പ്രേരിപ്പിച്ചേക്കാം, ഇത് ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ കാരണമാകും. വേഗത്തിൽ മിന്നിമറയുന്ന പ്രകാശങ്ങൾ മൂലം അപസ്മാരം ഉണ്ടാകുന്ന അവസ്ഥയെയാണ് ഫോട്ടോസെൻസിറ്റീവ് എപ്പിലെപ്സി. ഇത് എല്ലാവരിലും ഉണ്ടാകില്ലെങ്കിലും, അപസ്മാരം ഉള്ളവരിൽ ഏകദേശം 3% മുതൽ 5% വരെ ആളുകൾക്ക് പ്രകാശത്തോടുള്ള ഈ അമിത സെൻസിറ്റിവിറ്റി കണ്ടുവരാറുണ്ട്.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

അകലം പാലിക്കുക: പേസ്മേക്കർ ഉള്ളവർ വലിയ സൗണ്ട് സിസ്റ്റങ്ങളിൽ നിന്ന് കുറഞ്ഞത് 15-20 അടി എങ്കിലും അകലം പാലിക്കണം.

ലക്ഷണങ്ങൾ ശ്രദ്ധിക്കുക: ഡി.ജെ ഉള്ള സ്ഥലത്ത് നിൽക്കുമ്പോൾ തലകറക്കമോ നെഞ്ചിടിപ്പ് കൂടുന്നതോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആ സ്ഥലത്തുനിന്ന് മാറി ശാന്തമായ ഒരിടത്തേക്ക് പോകുക.

കുട്ടികൾക്ക് സുരക്ഷ: ഉത്സവങ്ങളിലോ ആഘോഷങ്ങളിലോ കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ ശബ്ദം കുറഞ്ഞ സ്ഥലങ്ങളിൽ മാത്രം നിൽക്കാൻ ശ്രദ്ധിക്കുക.

Show Full Article
TAGS:DJ Music heart patient pacemaker migraine blood pressure 
News Summary - loud DJ music could be a trigger
Next Story