Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightദിവസവും ഏഴ് മുട്ട...

ദിവസവും ഏഴ് മുട്ട കഴിച്ചാൽ എന്തുസംഭവിക്കും? കൊളസ്ട്രോളിൽ സംഭവിച്ച മാറ്റം വെളിപ്പെടുത്തി യുവാവ്

text_fields
bookmark_border
cholesterol after eating whole eggs
cancel

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് ദിവസവും ഏഴു മുട്ടകൾ മുഴുവൻ കഴിച്ച് തന്റെ രക്തപരിശോധനാ ഫലം പങ്കുവെച്ചിരിക്കുകയാണ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ വിവേക്. കഴിഞ്ഞ ആറു മാസമായി റൊട്ടി, ഗോതമ്പ്, മൈദ എന്നിവ ഭക്ഷണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നും ദിവസവും അത്താഴത്തിന് ഏഴു മുട്ടകൾ വീതം കഴിച്ചുവെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂട്ടുമെന്ന പൊതുജനങ്ങളുടെ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം തന്റെ പുതിയ രക്തപരിശോധനാ ഫലം പരസ്യപ്പെടുത്തിയത്. പരീക്ഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്രകാരമാണ്:

ട്രൈഗ്ലിസറൈഡ്: 280-ൽ നിന്ന് 94 ആയി കുറഞ്ഞു.

ടോട്ടൽ കൊളസ്ട്രോൾ: 200-ൽ നിന്ന് 180 ആയി കുറഞ്ഞു.

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മാത്രമല്ല രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിശ്ചയിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ ഫലം. ഗോതമ്പ്, മൈദാ, മധുരം, കാർബോഹൈഡ്രേറ്സ് എന്നിവ കുറയ്ക്കുകയും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതാണ് അളവ് കുറയാൻ സഹായിച്ചതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും നിരീക്ഷിക്കുന്നു.

എന്നിരുന്നാലും, എല്ലാവരും കണ്ണുമടച്ച് ദിവസവും 7-8 മുട്ടകൾ കഴിക്കാൻ തുടങ്ങരുതെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഓരോരുത്തരുടെയും ശരീരപ്രകൃതി, ദിനചര്യകൾ, വ്യായാമം, ആരോഗ്യസ്ഥിതി എന്നിവ വ്യത്യസ്തമായതിനാൽ ഇത്തരം ഭക്ഷണരീതികൾ പിന്തുടരുന്നതിന് മുൻപ് സ്വന്തം ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി മുട്ടയിലെ കൊഴുപ്പാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് സമൂഹത്തിലുള്ളത്. എന്നാൽ വിവേകിന്റെ കാര്യത്തിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് ഇത്രയധികം കുറയാൻ പ്രധാന കാരണം അദ്ദേഹം കഴിഞ്ഞ ആറുമാസമായി മൈദയും ഗോതമ്പും പൂർണമായും ഉപേക്ഷിച്ചു എന്നതാണ്. കാർബോഹൈഡ്രേറ്സ് കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ അമിതമാകുമ്പോഴാണ് അവ പ്രധാനമായും ട്രൈഗ്ലിസറൈഡുകളായി മാറി രക്തത്തിൽ അടിയുന്നത്. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി പകരം മുട്ടയിലൂടെ ഗുണമേന്മയുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിന് നൽകിയതാണ് ഈ മികച്ച ഫലത്തിന് പിന്നിലെ ശാസ്ത്രീയ വശം.

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്. ഭൂരിഭാഗം ആളുകളിലും മുട്ട കഴിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ (എൽ.ഡി.എൽ) സാരമായി ബാധിക്കാറില്ല. എന്നിരുന്നാലും, പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും ഹൃദ്രോഗ സാധ്യതയുള്ളവരും ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോസ്റ്റിൽ വിവേക് തന്നെ പറയുന്നതുപോലെ, ഇന്റർനെറ്റിലെ അഭിപ്രായങ്ങൾ അന്ധമായി അനുകരിക്കുന്നതിന് പകരം, സ്വന്തം ശരീരത്തിന്റെ പ്രതികരണവും രക്തപരിശോധനാ ഫലങ്ങളും വിലയിരുത്തി ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശപ്രകാരം മാത്രം ഇത്തരം ഭക്ഷണക്രമങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

Show Full Article
TAGS:Health Tip eggs cholesterol 
News Summary - Man Ate 7 Whole Eggs Daily for Dinner: Check His Shocking Cholesterol Results
Next Story