Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഷുഗർ കട്ടാണോ; ഇത്തിരി...

ഷുഗർ കട്ടാണോ; ഇത്തിരി പഞ്ചസാര കഴിച്ചില്ലെങ്കിൽ കുടൽ പണി തരും!

text_fields
bookmark_border
no sugar
cancel
camera_altപ്രതീകാത്മക ചിത്രം

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് യുവാക്കൾ ഏറ്റവും വലിയ ശത്രുവായി കാണുന്നത് പഞ്ചസാരയെയാണ്. ഫിറ്റ്‌നസ് ട്രെയിനർമാരും വെൽനസ് ഗുരുക്കളും ശരീരഭാരം കുറക്കാനും ഊർജ്ജസ്വലത നിലനിർത്താനുമായി പഞ്ചസാര പൂർണ്ണമായി ഉപേക്ഷിക്കാൻ ഉപദേശിക്കാറുണ്ട്. എന്നാൽ, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര തീർത്തും ഇല്ലാതാക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ശരീരത്തിൽ വീക്കത്തിനും മെറ്റബോളിക് തകരാറുകൾക്കും കാരണമാകുമെന്നുമാണ് പുതിയ കണ്ടെത്തൽ.

കുവൈത്ത് സിറ്റിയിലെ ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമ്മ്യൂണോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. റഷീദ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. പഞ്ചസാര അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമവും, പഞ്ചസാര തീരെയില്ലാത്ത കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് 16 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെയാണ് ഗവേഷകർ പഠനം നടത്തിയത്.

പഞ്ചസാര പൂർണ്ണമായി ഒഴിവാക്കിയവരിൽ ഗ്ലൂക്കോസ് നിയന്ത്രണം തകരാറിലാവുകയും ഇൻസുലിൻ പ്രതിരോധം വർധിക്കുകയും ചെയ്തു. നമ്മുടെ ദഹനവ്യവസ്ഥക്കും പ്രതിരോധശേഷിക്കും ആവശ്യമായ നല്ല ബാക്ടീരിയകളുടെ നാശത്തിന് ഇത് കാരണമാകുന്നു.പഞ്ചസാര പൂർണ്ണമായി ഒഴിവാക്കിയവരിലും ശരീരഭാരം കുറഞ്ഞവരിൽ പോലും കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയും കുടലിൽ വീക്കവും കണ്ടെത്തിയിട്ടുണ്ട്.

ഈ പഠനം പുറത്തുവന്നു എന്ന് കരുതി ആർക്കും നിയന്ത്രണമില്ലാതെ മധുരപലഹാരങ്ങളും സോഡകളും കഴിക്കാം എന്ന് അർത്ഥമില്ല. അമിതമായി പഞ്ചസാര കഴിക്കുന്നത് ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുമെന്നത് വസ്തുത തന്നെയാണ്. എന്നാൽ ഒന്നിനെയും പൂർണ്ണമായി ഇല്ലാതാക്കരുത്. നമ്മുടെ ദഹനവ്യവസ്ഥയിൽ ദശലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളുണ്ട്. ഇവയുടെ നിലനിൽപ്പിന് കൃത്യമായ അളവിൽ കാർബോഹൈഡ്രേറ്റുകളും സുക്രോസും ആവശ്യമാണ്. മധുരം പൂർണ്ണമായി ഇല്ലാതാക്കുമ്പോൾ ഈ നല്ല ബാക്ടീരിയകൾ നശിക്കുകയും, ദഹനക്കേട്, കുടലിലെ വീക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

Show Full Article
TAGS:sugary side effects Health Alert diet food 
News Summary - New study warns of the dark side of a ‘no sugar’ diet
Next Story