മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ 20 ഭക്ഷണങ്ങൾ ഇതാ...
text_fieldsനമ്മളിൽ മിക്കവരും പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റാൻ മുട്ടയെ ആശ്രയിക്കുന്നു. ഒരു വലിയ മുട്ടയിൽ ശരാശരി 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രധാനമായും അത് മുട്ടയുടെ വെള്ളയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മുട്ടകൾ പോഷക സമൃദ്ധമാണെങ്കിലും, പ്രോട്ടീനിന്റെ ഉള്ളടക്കത്തിൽ നിരവധി ഭക്ഷണങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും. മുട്ടയേക്കാൾ കൂടുതൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയ 20 ഇനം ഭക്ഷണങ്ങൾ പരിചയപ്പെടാം. അവയുടെ മറ്റു ഗുണങ്ങളും അറിയാം.
1. ചെറുപയർ -ദഹനത്തെ പിന്തുണക്കുകയും വയറിനെ മൃദുവാക്കുകയും ചെയ്യുന്നു. 100 ഗ്രാമിൽ 24 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
2. മസൂർ പരിപ്പ് (ചുവന്ന പരിപ്പ്) -ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. 100 ഗ്രാമിൽ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
3. തുവര പരിപ്പ് -ഊർജം വർധിപ്പിക്കുകയും പേശികളുടെ പരിപാലനത്തെ പിന്തുണക്കുകയും ചെയ്യുന്നു. 100 ഗ്രാമിൽ 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
4. ചനാ പരിപ്പ് (ബംഗാൾ പരിപ്പ്) -ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. 100 ഗ്രാമിൽ 22 ഗ്രാം പ്രോട്ടീനും ഇതിലുണ്ട്.
5. രാജ്മ (കിഡ്നി പയർ) -രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. 100 ഗ്രാമിൽ 8.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
6. കറുത്ത ചന (കാല ചന) -സ്റ്റാമിനയും പേശികളുടെ ബലവും വർധിപ്പിക്കാൻ സഹായിക്കുന്നു. 100 ഗ്രാമിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
7. കാബൂളി കടല (വെള്ളക്കടല) -ദഹനത്തെയും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും സഹായിക്കുന്നു. 100 ഗ്രാമിന് 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
8. സോയാബീൻ -അസ്ഥികളുടെ സാന്ദ്രതയെ പിന്തുണക്കുന്ന ഒരു സസ്യ അധിഷ്ഠിത പവർഹൗസ്. 100 ഗ്രാമിന് 36-40 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
9. പനീർ (കോട്ടേജ് ചീസ്) -അസ്ഥികളെ ശക്തിപ്പെടുത്തുകയും പേശികളുടെ വീണ്ടെടുക്കലിനെ പിന്തുണക്കുകയും ചെയ്യുന്നു. 100 ഗ്രാമിന് 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
10. തൈര് -കുടലിന്റെ പ്രവർത്തനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തു. സാധാരണ തൈരിൽ ഏകദേശം 3.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, കൊഴുപ്പ് കുറഞ്ഞ ഇനങ്ങളിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്.
11. മോര് -ശരീരത്തെ തണുപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. 100 ഗ്രാമിന് 7.8 ഗ്രാം പ്രോട്ടീൻ ഉണ്ട്.
12. നിലക്കടല -ഊർജ സന്തുലനം നിലനിർത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. 100 ഗ്രാമിന് 25.8 ഗ്രാം പ്രോട്ടീൻ ഉണ്ട്.
13. ബദാം -തലച്ചോറിന്റെ പ്രവർത്തനവും ചർമത്തിന്റെ ആരോഗ്യവും വർധിപ്പിക്കുന്നു. 100 ഗ്രാമിന് 21.2 ഗ്രാം പ്രോട്ടീൻ ഉണ്ട്.
14. കശുവണ്ടി - നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും നല്ലൊരു ഊർജ സ്രോതസ്സുമാണ്. 100 ഗ്രാമിന് 24 ഗ്രാം പ്രോട്ടീൻ ഉണ്ട്.
15. മത്തങ്ങ വിത്തുകൾ -ഉറക്കം വർധിപ്പിക്കുകയും നീർവീഴ്ച കുറക്കുകയും ചെയ്യുന്നു. 100 ഗ്രാമിന് 29.84 ഗ്രാം പ്രോട്ടീൻ ഉണ്ട്.
16. അമരന്ത് -അസ്ഥികളുടെ ബലം വർധിപ്പിക്കും. 100 ഗ്രാമിന് 14 ഗ്രാം പ്രോട്ടീൻ ഉണ്ട്.
17. ബജ്റ – ഹൃദയാരോഗ്യത്തെ പിന്തുണക്കും. 100 ഗ്രാമിൽ 12.9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
18. റാഗി – വിശപ്പ് വർധിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമവുമാണ്. 100 ഗ്രാമിൽ 7.30 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
19. മുതിര – പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഇതിന് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന നിരവധി പോഷക ഗുണങ്ങളുണ്ട്. 100 ഗ്രാമിൽ 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
20. പയർ – 100 ഗ്രാമിൽ 6.9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.