Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകഠിനമായ മൈഗ്രേൻ...

കഠിനമായ മൈഗ്രേൻ അനുഭവപ്പെടാറുണ്ടോ? മരുന്ന് കഴിക്കാതെ ഒരു ലളിതമായ പ്രതിവിധി ഇതാ...

text_fields
bookmark_border
കഠിനമായ മൈഗ്രേൻ അനുഭവപ്പെടാറുണ്ടോ? മരുന്ന് കഴിക്കാതെ ഒരു ലളിതമായ പ്രതിവിധി ഇതാ...
cancel

മൈഗ്രേൻ അഥവാ കഠിനമായ തലവേദനയുമായി ജീവിക്കുക എന്നത് പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. തലയുടെ ഒരു ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടുമ്പോൾ തല പൊട്ടിത്തെറിക്കുമെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണുണ്ടാവുക. സാധാരണ വേദനസംഹാരികൾക്ക് ഇതിന്‍റെ ലക്ഷണങ്ങൾ കുറക്കാൻ സാധിക്കുമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ വേഗത്തിൽ ആശ്വാസം നൽകാൻ സഹായിക്കുന്ന ചില ലളിതമായ വീട്ടുവൈദ്യങ്ങളും പ്രകൃതിദത്ത മാർഗങ്ങളും പരീക്ഷിക്കാവുന്നതാണ്.

അനസ്തേഷ്യോളജിസ്റ്റും ഇന്‍റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ് മൈഗ്രേൻ വേദന കുറക്കാൻ സഹായിക്കുന്ന വളരെ ലളിതമായ ഒരു വിദ്യ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അദ്ദേഹം ഈ എളുപ്പവഴിയെക്കുറിച്ച് വിശദീകരിച്ചത്. തലവേദനയുടെ തുടക്കത്തിൽ തന്നെ ഇത് ആശ്വാസം നൽകിയേക്കാം.

ഈ വീട്ടു വൈദ്യം വളരെ ലളിതമാണ്. നിങ്ങളുടെ നെറ്റിയിൽ ഒരു തണുത്ത തോർത്തോ ഐസ് പായ്ക്കോ വെക്കുക. അതേസമയം തന്നെ കഴുത്തിന്റെ പിൻഭാഗത്തും മുകളിലത്തെ പുറംഭാഗത്തും ചൂടുള്ള തോർത്തോ ഹീറ്റിങ് പാഡോ വെക്കുക. ഇതാണ് അദ്ദേഹം നിർദ്ദേശിക്കുന്ന പ്രധാന രീതി.

ഈ രീതി എങ്ങനെയാണ് ഫലപ്രദമാകുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തണുത്ത പാക്ക് വെക്കുന്നത് വേദനയുള്ള ഭാഗത്തെ മരവിപ്പിക്കാനും നീർക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ കഴുത്തിൽ ചൂടുവെക്കുന്നത് പേശികളുടെ മുറുക്കം കുറക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് രക്തക്കുഴലുകളിലെ മാറ്റങ്ങളെ സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.

ചുരുക്കത്തിൽ മൈഗ്രേൻ വരുമ്പോൾ ഈ ലളിതമായ ചൂടും തണുപ്പും നൽകിയുള്ള പ്രതിവിധി പരീക്ഷിക്കുന്നത് വേദനയുടെ തീവ്രത കുറക്കാൻ നിങ്ങളെ സഹായിച്ചേക്കാം. എങ്കിലും ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത് എന്നതിനാൽ ഇത് എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല.

Show Full Article
TAGS:migraine Headache treatment migraine headache 
News Summary - simple remedy to recover migraine
Next Story