Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഷുഗർ പൂർണമായി...

ഷുഗർ പൂർണമായി ഒഴിവാക്കുന്നവർ ജാഗ്രതൈ; പഞ്ചസാര ഒട്ടും കഴിക്കാതിരുന്നാൽ സംഭവിക്കുന്നത്...

text_fields
bookmark_border
ഷുഗർ പൂർണമായി ഒഴിവാക്കുന്നവർ ജാഗ്രതൈ; പഞ്ചസാര ഒട്ടും കഴിക്കാതിരുന്നാൽ സംഭവിക്കുന്നത്...
cancel

ചിക്കാഗോ: ശരീരഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനുമായി ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ ശാസ്ത്രീയ പഠനം. പഞ്ചസാര ഒട്ടും അടങ്ങാത്ത ഭക്ഷണക്രമം ശരീരത്തിന്റെ മെറ്റബോളിസത്തെയും ദഹനവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തുന്നത്. ചിക്കാഗോയിൽ നടന്ന 'എൻഡോ 2026' അന്താരാഷ്ട്ര കോൺഗ്രസിലാണ് ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന ഈ പഠനവിവരങ്ങൾ അവതരിപ്പിച്ചത്. കുവൈത്തിലെ പ്രശസ്തമായ ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ വിഷയത്തിൽ വിശദമായ പഠനം നടത്തിയത്.

പഞ്ചസാരയുടെ സാധാരണ രൂപങ്ങളിലൊന്നായ 'സൂക്രോസ്' പൂർണമായും ഒഴിവാക്കിയ കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണമാണ് ഗവേഷകർ എലികളിൽ 16 ആഴ്ചത്തേക്ക് നൽകിയത്. ഇതിനെ സാധാരണ അളവിൽ പഞ്ചസാര നൽകിയ എലികളുമായി താരതമ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന മാറ്റങ്ങളാണ് കണ്ടെത്തിയത്.

പഞ്ചസാര പൂർണമായി ഒഴിവാക്കിയ എലികളിൽ ഇൻസുലിൻ പ്രതിരോധം കൂടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള ശേഷി കുറയുകയും ചെയ്തു. ഇത് ഭാവിയിൽ പ്രമേഹത്തിലേക്ക് നയിക്കാം. പഞ്ചസാര കഴിക്കാതിരുന്നിട്ടും ഇവയുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെയും വീക്കത്തിന്റെയും ലക്ഷണങ്ങൾ പ്രകടമായി.

ദഹനപ്രക്രിയയെയും പ്രതിരോധശേഷിയെയും സഹായിക്കുന്ന കുടലിലെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പൂർണമായും തകിടം മറിഞ്ഞു. കട്ടികൂടിയ കുടലുകളിൽ വലിയ തോതിൽ അണുബാധകൾ ഉണ്ടാകാനും ഇത് കാരണമായി. ശരീരഭാരം ഒരുപോലെ നിലനിർത്തിയിട്ടും ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായി മാറ്റിയ എലികളിലാണ് ഈ ആരോഗ്യപ്രശ്നങ്ങൾ കണ്ടതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റഷീദ് അഹമ്മദ് വ്യക്തമാക്കി.

പഞ്ചസാര എന്നത് ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുന്ന കാർബോഹൈഡ്രേറ്റ് ആണ്. അത് ഭക്ഷണത്തിൽ നിന്ന് പൂർണമായി നിർഭന്ധപൂർവം മാറ്റുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ അത് ദോഷകരമായി ബാധിക്കും.'പഞ്ചസാര പൂർണമായി നിരോധിക്കുന്നതിലല്ല കാര്യം, മറിച്ച് കുടലിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും സഹായിക്കുന്ന സന്തുലിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം നിലനിർത്തുന്നതിലാണ്. ഭാവിയിലെ ഡയറ്റ് നിർദേശങ്ങളിൽ വലിയ മാറ്റം വരുത്താൻ ഈ പഠനം സഹായിക്കും.' - ഡോ. റഷീദ് അഹമ്മദ് പറഞ്ഞു.

ക്രോണിക് ഇൻഫ്ലമേറ്ററി രോഗങ്ങൾ, ഫാറ്റി ലിവർ, മെറ്റബോളിക് തകരാറുകൾ എന്നിവ തടയുന്നതിനുള്ള ദീർഘകാല തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ ഹമീദ് അൽ റിഫായിയും കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു ഘടകം മാത്രം ഭക്ഷണത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിന് പകരം മിതമായ രീതിയിൽ എല്ലാം ഉൾപ്പെടുത്തിയുള്ള 'ബാലൻസ്ഡ് ഡയറ്റ്' ആണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്.

Show Full Article
TAGS:Health News science balanced diet research 
News Summary - Those who avoid sugar completely, beware! What happens if you don't eat any sugar at all
Next Story