Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമഴയത്ത് നടന്നോ,...

മഴയത്ത് നടന്നോ, ഹാപ്പിയാവും! സമ്മർദം അകറ്റും ‘റെയിൻ തെറാപ്പി’

text_fields
bookmark_border
മഴയത്ത് നടന്നോ, ഹാപ്പിയാവും! സമ്മർദം അകറ്റും ‘റെയിൻ തെറാപ്പി’
cancel
camera_altപ്രതീകാത്മക ചിത്രം

ഒരു ജിം മെമ്പർഷിപ്പോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉന്മേഷഭരിതമാക്കാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ഇന്ന് ഏപ്രിൽ 1, ലോക നടത്ത ദിനം. നടത്തം വെറുമൊരു ശാരീരിക പ്രവർത്തനമല്ല, അതൊരു ജീവിതശൈലിയാണ്.

മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ഇരിക്കാനാണ് നമ്മളിൽ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. എന്നാൽ മഴയത്ത് നടക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും വർധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാർഡിഫ് സർവ്വകലാശാലയിലെ ഡോ. നിക് ബൂർമ ഉൾപ്പെടെയുള്ള ഗവേഷകർ ഇതിന്റെ പിന്നിലെ രസകരമായ കാരണങ്ങൾ വെളിപ്പെടുത്തുന്നു.

മഴത്തുള്ളികൾ ഭൂമിയിലോ കഠിനമായ പ്രതലങ്ങളിലോ വന്ന് വീഴുമ്പോൾ ജലതന്മാത്രകൾ വിഘടിക്കുകയും അവക്ക് ചാർജ് ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ വായുവിലെ ഓക്സിജൻ, കാർബൺ ഡയോക്സൈഡ് തന്മാത്രകൾ ചേർന്ന് നെഗറ്റീവ് അയോണുകൾ രൂപപ്പെടുന്നു.നമ്മൾ ഈ വായു ശ്വസിക്കുമ്പോൾ അത് മാനസിക സമ്മർദം കുറക്കാനും ഊർജ്ജസ്വലത വർധിപ്പിക്കാനും സഹായിക്കുന്നു. സീസണൽ അഫക്റ്റീവ് ഡിസോർഡർ (Seasonal Affective Disorder) പോലുള്ള വിഷാദാവസ്ഥകളെ മറികടക്കാൻ ഇത്തരം നെഗറ്റീവ് അയോണുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മഴ പെയ്യുമ്പോൾ വായുവിലെ പൊടിപടലങ്ങളും അലർജിക്ക് കാരണമാകുന്ന കണികകളും മഴത്തുള്ളികൾക്കൊപ്പം താഴേക്ക് പതിക്കുന്നു. ഇത് വായുവിനെ കൂടുതൽ ശുദ്ധമാക്കുന്നു. കൂടാതെ, ദീർഘനേരത്തെ ഉഷ്ണത്തിന് ശേഷം മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന ആ മണ്ണ മണത്തിനെയാണ് പെട്രിക്കോർ എന്ന് വിളിക്കുന്നത്. മണ്ണിലെ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന 'ജിയോസ്മിൻ' (Geosmin) എന്ന രാസവസ്തുവാണിത്. ഇത് ശ്വസിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

നാച്ചുറൽ റിസോഴ്‌സ് വെയിൽസിലെ കാരെൻ ക്ലർക്ക് പറയുന്നതനുസരിച്ച് മഴയത്ത് നടക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ നിരവധിയാണ്. മഴയുടെ ശബ്ദവും മുഖത്ത് പതിക്കുന്ന മഴത്തുള്ളികളും വലിയൊരു ആശ്വാസമാണ്. ഇത് പ്രകൃതിയുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്നു. മഴയത്ത് പുറത്തിറങ്ങുമ്പോൾ കാണുന്ന മറ്റ് ആളുകളോട് സംസാരിക്കുന്നതും ഇടപഴകുന്നതും ഒറ്റപ്പെടൽ ഒഴിവാക്കാൻ സഹായിക്കും.

നമ്മുടെ തലച്ചോറ് എപ്പോഴും ചുറ്റുമുള്ള ശബ്ദങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കും. എന്നാൽ മഴയുടെ ശബ്ദം ഒരേ താളത്തിൽ തുടരുന്ന ഒന്നായതുകൊണ്ട്, തലച്ചോറിന് മറ്റ് അനാവശ്യ ശബ്ദങ്ങളെ അവഗണിക്കാനും വിശ്രമിക്കാനും സാധിക്കുന്നു. ഇതിനെയാണ് 'സൗണ്ട് മാസ്കിങ്' എന്ന് വിളിക്കുന്നത്. മഴ പെയ്യുന്ന താളാത്മകമായ ശബ്ദം ഒരുതരം 'പിങ്ക് നോയിസ്' ആണ്. ഇത് മസ്തിഷ്കത്തിലെ തരംഗങ്ങളെ ശാന്തമാക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു.

മഴ പെയ്യുമ്പോൾ പെട്ടെന്ന് ഉറക്കം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പിങ്ക് നോയിസ് മസ്തിഷ്ക തരംഗങ്ങളെ ക്രമപ്പെടുത്തുകയും ആഴത്തിലുള്ള ഉറക്കത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. എഴുതാനോ വായിക്കാനോ ഇരിക്കുമ്പോൾ മഴയുടെ ശബ്ദം പശ്ചാത്തലത്തിലുണ്ടെങ്കിൽ ശ്രദ്ധ തിരിയാതെ ജോലിയിൽ മുഴുകാൻ എളുപ്പമാണ്. ഇത് സർഗ്ഗാത്മകത വർധിപ്പിക്കാൻ സഹായിക്കും.

Show Full Article
TAGS:rain walking Health Alert Mental Health Mental Stress happy life 
News Summary - Walk in rain can make us happier, scientists say
Next Story