Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനിങ്ങളുടെ ടൂത്ത്...

നിങ്ങളുടെ ടൂത്ത് ബ്രഷിൽ നിറയെ ബാക്ടീരിയയാണ്! മാറ്റാൻ ഇനിയും സമയമായില്ലേ?

text_fields
bookmark_border
tooth brush
cancel

മ്മൾ ദിവസവും ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകൾ യഥാർത്ഥത്തിൽ അനേകം ബാക്ടീരിയകളുടെയും സൂക്ഷ്മാണുക്കളുടെയും താവളമാണെന്ന് നിങ്ങൾക്കറിയാമോ? വായയിലെ അണുക്കളും സൂക്ഷ്മാണുക്കളും കാരണം ടൂത്ത് ബ്രഷ് ഒരു ആരോഗ്യപ്രശ്നമായി മാറിയേക്കാം. നിങ്ങളുടെ ബ്രഷ് മാറ്റേണ്ട സമയം അതിക്രമിച്ചോ? ടൂത്ത് ബ്രഷിലെ ഈർപ്പം, മുറികളിലെ താപനില, നിങ്ങൾ ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മാണുക്കളുടെ അന്തരീക്ഷ സഞ്ചാരം തുടങ്ങിയ നിരവധി ഘടകങ്ങൾ ബ്രഷിൽ ബാക്ടീരിയകൾ വളരാൻ കാരണമാകുന്നു. ഇതിൽ ദോഷകരമല്ലാത്തവ മുതൽ കോളിഫോം ബാക്ടീരിയ പോലുള്ള രോഗകാരികൾ വരെ ഉണ്ടാകാം. മോണരോഗങ്ങൾ, വായ്‌നാറ്റം, വയറിലെ അണുബാധകൾ വരെ ഇത് മൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.

ടൂത്ത് ബ്രഷിൽ ഒന്ന് മുതൽ 12 ദശലക്ഷം വരെ ബാക്ടീരിയകളും ഫംഗസുകളും, അതുപോലെ എണ്ണമറ്റ വൈറസുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയെല്ലാം നൂറുകണക്കിന് വ്യത്യസ്ത ഇനങ്ങളിൽ പെട്ടവയാണ്. വെള്ളം, ഉമിനീർ, ചർമകോശങ്ങൾ, ഭക്ഷണത്തിന്റെ അംശങ്ങൾ എന്നിവയെല്ലാം ടൂത്ത് ബ്രഷിലെ ബാക്ടീരിയകൾ, ഫംഗസുകൾ, വൈറസുകൾ തുടങ്ങിയ സൂക്ഷ്മാണുക്കൾക്ക് വളരുന്നതിനും പെരുകുന്നതിനും ആവശ്യമായ ഈർപ്പം, പോഷകങ്ങൾ, ഊർജ്ജസ്രോതസ്സുകൾ എന്നിവ നൽകുന്നു. ഇതുകൊണ്ടാണ് ടൂത്ത് ബ്രഷ് ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കി ഉണക്കി സൂക്ഷിക്കേണ്ടതും, കൃത്യമായ ഇടവേളകളിൽ മാറ്റേണ്ടതും വളരെ പ്രധാനമാണെന്ന് പറയുന്നത്.

ഭാഗ്യവശാൽ, ടൂത്ത് ബ്രഷുകളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളിൽ ഭൂരിഭാഗവും നിരുപദ്രവകരമാണ്. ടൂത്ത് ബ്രഷിലെ സൂക്ഷ്മാണുക്കൾ നമ്മുടെ വായിൽ തന്നെ സ്വാഭാവികമായി കാണപ്പെടുന്നവയാണ്. അതായത്, നമ്മൾ പല്ല് തേക്കുമ്പോൾ അഴുക്കിനൊപ്പം നീക്കം ചെയ്യുന്ന ബാക്ടീരിയകളും ഫംഗസുകളുമാണ് ഇവ. എന്നാൽ ദോഷകരവുമായേക്കാവുന്ന ചില ബാക്ടീരിയകളുമുണ്ട്. സ്‌ട്രെപ്‌റ്റോകോക്കസ് പലതരം അസുഖങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാം. പല്ലിന്റെ ക്ഷയത്തിനും, തൊണ്ടയിലെ അണുബാധകൾക്കും കാരണമാകുന്ന ഇനങ്ങൾ ഇതിൽ ഉൾപ്പെടാം. ഇ. കോളിയും സൂഡോമോണസും പൊതുവെ ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളാണ്. ടോയ്‍ലറ്റിന്‍റെ അടുത്താണ് ബ്രഷ് സൂക്ഷിക്കുന്നതെങ്കിൽ ടോയ്‌ലറ്റ് ഫ്ലഷിങ് വഴി വായുവിലൂടെ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇവ വയറുവേദന, ഛർദ്ദി, വയറിളക്കം പോലുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം. കാന്റീഡ അൽബിക്കൻസ് ഇത് ഒരുതരം ഫംഗസ് ആണ്. ഇത് പ്രതിരോധശേഷി കുറഞ്ഞവരിലും ആന്റിബയോട്ടിക് കഴിക്കുന്നവരിലും വായിൽ പൂപ്പൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

എപ്പോഴാണ് ടൂത്ത് ബ്രഷ് മാറ്റേണ്ടത്?

സാധാരണയായി ഓരോ മൂന്ന് മാസത്തിലും അല്ലെങ്കിൽ അതിലും നേരത്തെ ബ്രഷ് മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ടൂത്ത് ബ്രഷിലെ നാരുപോലുള്ള ബ്രിസ്‌റ്റിലുകൾ വളയുകയോ, വിടരുകയോ, തേഞ്ഞുപോവുകയോ ചെയ്താൽ ഉടൻ മാറ്റുക. കേടായ ബ്രിസ്‌റ്റിലുകൾ പല്ലുകളും മോണയും ഫലപ്രദമായി വൃത്തിയാക്കുന്നതിൽ പരാജയപ്പെടുകയും മോണക്ക് ദോഷമുണ്ടാക്കുകയും ചെയ്യും. ജലദോഷം, പനി, അല്ലെങ്കിൽ മറ്റേതെങ്കിലും അണുബാധ എന്നിവ വന്നുമാറിയ ശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് ഉചിതമാണ്. രോഗാണുക്കൾ ബ്രഷിൽ തങ്ങിനിന്ന് വീണ്ടും രോഗം വരാനുള്ള സാധ്യത ഇത് കുറക്കും.

ബ്രഷ് വൃത്തിയായി സൂക്ഷിക്കാൻ

ഓരോ ഉപയോഗത്തിന് ശേഷവും ടൂത്ത് ബ്രഷ് വെള്ളത്തിൽ നന്നായി കഴുകി, അതിലെ പേസ്റ്റ് അവശിഷ്ടങ്ങളും ഭക്ഷണ കണികകളും നീക്കം ചെയ്യുക. ബ്രഷ് ഉപയോഗശേഷം വായുസഞ്ചാരമുള്ള ഒരിടത്ത് നേരെ കുത്തിവെച്ച് സൂക്ഷിക്കുക. അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഈർപ്പം നിലനിർത്താനും ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. ടോയ്‌ലെറ്റിനോടോ മറ്റ് ടൂത്ത് ബ്രഷുകളോടോ ചേർത്ത് വെക്കുന്നത് സൂക്ഷ്മാണുക്കളെ വർധിപ്പിക്കും. ബ്രഷുകൾ ഓരോന്നും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

Show Full Article
TAGS:toothbrush bacteria Health Alert Health Tips 
News Summary - Your toothbrush is bristling with bacteria - is it time to change it?
Next Story