Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightനെഞ്ചുവേദനയെ ഭയക്കണോ

നെഞ്ചുവേദനയെ ഭയക്കണോ ?

text_fields
bookmark_border
chest pain
cancel

ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ വിഷമങ്ങളിൽ പെൺ മക്കളോടൊപ്പം ജീവിതം കൊണ്ടുപോകവേയാണ് നിർമല തല കറങ്ങി വീഴുന്നതും ശ്വാസതടസം അനുഭവപ്പെടുന്നതും ...

മൊബൈലൈസ്ഡ് ICU ആംബുലൻസിൽ പോയ ദിനങ്ങളിലാണ് ഹൃദയവുമായി ബന്ധപ്പെട്ട unstable Angina എന്ന രോഗം തന്നെ പിടികൂടിയത് അവൾ തിരിച്ചറിഞ്ഞത്. ഹൃദയാഘാത സാധ്യത കൂടുതലാണ് തന്റെ രോഗത്തിന് എന്ന് തിരിച്ചറിഞ്ഞ അവൾക്ക് പിന്നെ ചിട്ടകളുടെ കാലമായിരുന്നു. അമിത ഉത്കണ്ഠയാൽ മരണം അവളെ തഴുകിയെത്തിയതും അവൾ അറിഞ്ഞില്ല...

മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. നെഞ്ചുവേദന വരുമ്പോൾ തന്നെ നമ്മൾ പേടിയോടെ ചിന്തിക്കും ഇത് ഹൃദയാഘാതമാണോ എന്ന്? എല്ലാ നെഞ്ചുവേദനകളെയും ഹൃദയാഘാതമായി കാണേണ്ടതില്ല. രോഗിക്ക് തന്നെ ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്നതാണ്.

ഹൃദയാഘാതം

  • ഹൃദയാഘാതം എങ്ങനെ ?

കൊളസ്ട്രോളും ചില കോശങ്ങളും രക്ത കുഴലുകളില് അടിയുകയും അവിടെ രക്തം കട്ട പിടിക്കുകയും രക്ത കുഴൽ പൂർണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം നിലക്കുകയും ഹൃദയകോശങ്ങൾ നശിക്കുകയും തൻമൂലം നെഞ്ചുവേദന ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ വേദന 30 മുതൽ 60 മിനിട്ട് വരെ ഒരു രോഗിക്ക് അനുഭവപ്പെടും. നെഞ്ചിൽ ഭാരം കയറ്റി വെച്ചതു പോലുള്ള വേദനയാണ് അനുഭവപ്പെടുക.

ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ ഇടതു ഭാഗത്തും ചിലപ്പോൾ മധ്യഭാഗത്തുമാണ് അനുഭവപ്പെടുക. ഇത് ഇടത് കൈയ്യിലേക്കോ താടിയിലേക്കോ വ്യാപിച്ചേക്കാം. ശ്വാസമെടുക്കാൻ പ്രയാസം, തലകറക്കം, വിയർക്കൽ എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ആർക്കെങ്കിലും ഹൃദയാഘാതമാണെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

  • ഹൃദയാഘാതം : സാധ്യത കൂടുതൽ ആർക്ക്?

ഹൃദയാഘാത സാധ്യത സ്ത്രീകളെക്കാൾ കൂടുതലാണ് പുരുഷൻമാർക്ക്. പുകവലിക്കാർ, ഉയർന്ന രക്തസമ്മർദ്ധമുള്ളവർ, കൊളസ്ട്രോളുള്ളവർ, പാരമ്പര്യമായി സാധ്യതയുള്ളവർ എന്നിവർക്കാണ് ഹൃദയാഘാതം കണ്ടുവരുന്നത്. കൊറോണറി ധമനികളിൽ ബ്ലോക്കുകൾ ഉള്ളവരിലാണ് സാധാരണയായി ഹൃദയാഘാതം കണ്ടുവരുന്നത്. അപൂർവ്വമായി ബ്ലോക്കുകൾ ഇല്ലാതെയും ഹൃദയാഘാതം ഉണ്ടാകാം. എല്ലാ ബ്ലോക്കുകളും ഹൃദയാഘാതമല്ല.

  • ഒരിക്കൽ ഹൃദയാഘാതമുണ്ടായാൽ വീണ്ടും വരുമോ?

ഒരു തവണ ഹൃദയാഘാതത്തെ അതിജീവിക്കുകയാണെങ്കിൽ അതൊരു പുനർജൻമം തന്നെയാണ്. ആരോഗ്യ കാര്യങ്ങളിൽ സസൂഷ്മം ശ്രദ്ധ വേണമെന്ന് അതോടെ ശരീരം സൂചന നൽകുന്നു. എക്കോ കാർഡിയോഗ്രാം , ട്രെഡ്മിൽ ടെസ്റ്റ് എന്നിവ ഹൃദയാഘാത സാധ്യത കൂടുതൽ വ്യക്തതയോടെ നിർണയിക്കാൻ സഹായിക്കുന്ന പരിശോധനകളാണ്. രക്ത കുഴലുകളിൽ വരുന്ന തടസം 10 -20 ശതമാനമാകുമ്പോൾ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനകളാണ് സി.ടി സ്കാൻ, ആഞ്ചിയോഗ്രാം എന്നിവ. ഇതിന് ചിലവ് അൽപ്പം കൂടുതലാണ്.

ട്രെയിനിൽ ഓടി കയറുമ്പോൾ, ദേഷ്യത്തിൽ ഭാരമെടുത്ത് പൊക്കാൻ നോക്കുമ്പോൾ , മാനസിക സംഘർഷങ്ങളെ അഭിമുഖീകരിക്കുമ്പോൾ തുടങ്ങി ചില പ്രത്യേക സാഹചരങ്ങളിലും ഹൃദയാഘാതം കണ്ടുവരാറുണ്ട്. ചില സന്ദർഭങ്ങളിൽ പ്രായം കുറഞ്ഞ ആളുകളിൽ പോലും ഹൃദയാഘാതം കണ്ടുവരുന്നുണ്ട്.

ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ജീവിത ശൈലി പുനക്രമീകരിക്കുകയും ചെയ്യുന്നവർക്ക് ദീർഘകാലത്തേക്ക രണ്ടാമതൊരു ഹൃദയാഘാതം ഇല്ലാതെ തുടരാൻ സാധിക്കും. നെഞ്ചുവേദന തുടങ്ങി 3 - 6 മണിക്കുറിനുള്ളിൽ ആഞ്ചിയോപ്ലാസ്റ്റി ചെയ്യാനായാൽ ഹൃദയപേശികളെ കാര്യമായ പ്രശ്നങ്ങളില്ലാതെ രക്ഷിക്കാനാകും. മരുന്നിനെ പോലെ തന്നെ ആരോഗ്യമുള്ള മനസിനും രോഗസാധ്യത കുറക്കുന്നതിൽ സുപ്രധാനമായ പങ്കുണ്ട്. അതിനാൽ തന്നെ മനസിനെ സംഘർഷരഹിതമായി നില നിർത്താനും ശാന്തമായിട്ടിരിക്കാനും ശ്രദ്ധിക്കണം.

കാർഡിയാക് റീഹാബിലിറ്റേഷൻ:

ഹൃദയസംബന്ധമായ എന്ത് അസുഖങ്ങളും ഉണ്ടാക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശാസ്ത്രീയമായ പദ്ധതിയാണ് കാർഡിയാക് റീഹാബിലിറ്റേഷൻ. കൃത്യമായ പരിശോധനകൾ, ഫോളോ അപ്സ്, വ്യായാമങ്ങൾ, ഭക്ഷണരീതി, മാനസിക പിന്തുണ ഇവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഹൃദ്രോഗികൾ വ്യായാമം ചെയ്യണ്ടത് അത്യാവശ്യമാണ്. ആദ്യം 10 മിനിട്ട് നടക്കുക ദിവസം കൂടുംതോറും അതനുസരിച്ച് വ്യായാമത്തിന്റെ സമയം കൂട്ടുകയും ചെയ്യാം.. ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവയും നല്ലതാണ്. ഭക്ഷണത്തിൽ അന്നജം പരമാവധി കുറക്കണം. കിഴങ്ങുവർഗങ്ങളും ഒരു പരിധി വരെ തുറക്കുന്നതാണ് നല്ലത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മുട്ട, മത്സ്യം , ചിക്കൻ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക.

Show Full Article
TAGS:chest pain heart attack 
News Summary - chest pain
Next Story