25 വയസ്സ് കഴിഞ്ഞ സ്ത്രീകളാണോ നിങ്ങൾ? എങ്കിൽ നിർബന്ധമായും ഈ പരിശോധന നടത്തിയിരിക്കണം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഗർഭാശയ കാൻസർ. കൃത്യമായ കാലയളവിൽ നടത്തുന്ന പാപ്സ്മിയർ, എച്ച്.പി.വി ടെസ്റ്റുകളിലൂടെ ഈ രോഗം തുടക്കത്തിലേ കണ്ടെത്തി പരിശോധിക്കാം.
ഗർഭാശയ കാൻസർ കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് പാപ് സ്മിയറെന്ന് മോളിക്യുലാർ ഓന്ത്രോപോളജിസ്റ്റായ ഡോക്ടർ കുഞ്ചൽ പട്ടേൽ(ന്യൂബർഗ് സെന്‍റർഫോർ ജെനോമിക് മെഡിസിൻ) പറയുന്നു. വളരെ സാവധാനം നിശബ്ദമായി വളരുന്ന ഗർഭാശയ കാൻസർ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. 25 വയസ്സിനു ശേഷം കൃത്യമായി പരിശോധനകൾ നടത്തുന്നത് തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങാൻ സഹായിക്കും.
ഗർഭാശയത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് കാൻസർ കോശങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതാണ് പാപ്സ്മിയർ ടെസ്റ്റ്. കാൻസർ കണ്ടു പിടിക്കുന്നതിനപ്പുറം കാൻസറിന് സാധ്യതയുള്ള കോശങ്ങളിലെ മാറ്റങ്ങൾ പരിശോധനയിലെ കണ്ടെത്തുക എന്നതാണ് പാപ്സ്മിയർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗർഭാശയ കാൻസർ എപ്പോൾ മുതൽ പരിശോധന തുടങ്ങണം
21നും 24നും ഇടയിലുള്ള സ്ത്രീകൾ പതിവ് പരിശോധന നടത്തേണ്ട ആവശ്യമില്ല.
25നും 65നും ഇടക്കുള്ള സ്ത്രീകൾ ഇപ്പറയുന്ന പരിശോധനകൾക്ക് വിധേയമാകണം
- ഓരോ അഞ്ച് വർഷം കൂടുമ്പോഴും എച്ച്.പി.വി പരിശോധന.
- ഓരോ അഞ്ച് വർഷത്തിലും എച്ച്.പി.വി, പാപ് കോ ടെസ്റ്റിങ്.
- ഓരോ മൂന്ന് വർഷം കൂടുമ്പോഴും പാപ്സ്മിയർ ടെസ്റ്റ് മാത്രം.
65വയസ്സിനു മുകളിലുള്ളവർക്ക് മുൻകാലങ്ങളിൽ നടത്തിയ പരിശോധനകളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ തുടർന്ന് പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല.
പരിശോധനകൾക്കൊപ്പം വാക്സിനേഷനും ഉണ്ടെങ്കിലേ ഗർഭാശയ കാൻസർ പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയൂ എന്നാണ് ഡോക്ടർ കുഞ്ചൽ പട്ടേൽ പറയുന്നത്.


