Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഫാറ്റി ലിവര്‍ മുതല്‍...

ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെ... സൂക്ഷിക്കണം കരളിനെ!

text_fields
bookmark_border
ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെ... സൂക്ഷിക്കണം കരളിനെ!
cancel

ഇന്ന് ഏപ്രില്‍ 19 ലോക കരള്‍ദിനം. ശരീരത്തിന്റെ രാസപരീക്ഷണശാലയും ഏറ്റവും വലിയ ആന്തരിക അവയവുമായ കരളിനെ കുറിച്ചു പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. ക്രരളിനെ കുറിച്ചു പഠിക്കാനുള്ള പഠനശാഖയാണ് ഹെപ്പറ്റോളജി. 1500 ഗ്രാം അഥവാ 1.2 മുതല്‍ 1.5 കിലോഗ്രാം വരെ കരളിന് ഭാരമുണ്ട്. ഫൈബ്രിനോജന്‍ എന്ന പ്ലാസ്മ പ്രോട്ടീന്‍ കൊണ്ടാണ് കരള്‍ നിര്‍മിക്കുന്നത്.

രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുന്ന നിശബ്ദസംരക്ഷകന്‍ എന്നറിയപ്പെടുന്ന അവയവമാണ് കരള്‍. ആവശ്യമായ പ്രോട്ടീനുകളെ ഉല്‍പ്പാദിപ്പിക്കുക, ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക തുടങ്ങി നിരവധി ധര്‍മങ്ങള്‍ കരളിനുണ്ട്. കരളിന്റെ സുപ്രധാനമായ പങ്കും രോഗങ്ങളില്‍ നിന്ന് കരളിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മനസിലാക്കി തരാനുള്ള ഓര്‍മപ്പെടുത്തലായാണ് ഓരോ കരള്‍ ദിനവും നമുക്ക് മുമ്പിലേക്കെത്തുന്നത്. കരളില്‍ സൂക്ഷിക്കുന്ന ഒരു കാര്‍ബോ ഹൈഡ്രേറ്റുണ്ട് - അതാണ് ഗ്ലൈക്കോജന്‍. കരള്‍ പുറപ്പെടുവിപ്പിക്കുന്ന വിഷ പദാര്‍ത്ഥമാണ് അമോണിയ. ഈ അമോണിയ കാര്‍ബണ്‍ ഡയോക്‌സയ്ഡുമായി കൂടി ചേര്‍ന്നാണ് യൂറിയ ഉണ്ടാകുന്നത്.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരത്തെ ആരോഗ്യമാക്കി നിലനിര്‍ത്തുന്നതിന് കരള്‍ സഹായിക്കുന്നു.

വിസറല്‍ പെരിടോണിയം എന്ന നേര്‍ത്ത സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ട അവയവമാണ് കരള്‍. പിത്ത രസവും രക്തവും നിരന്തരം ഒഴുകുന്ന നളികകള്‍ കരളിനുണ്ട്.

ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ നിശ്ചലമായി പ്രവര്‍ത്തിച്ച് ശരീരത്തിലെ ധര്‍മം വൃത്തിയായി നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. കരളില്‍ കേടു വന്ന ഭാഗം മുറിച്ചു മാറ്റിയാല്‍ പോലും അത് വളര്‍ന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു. അതുകൊണ്ട് തന്നെ കരള്‍ദാന സമയത്ത് ദാതാവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.

കരളിന്റെ പ്രത്യകതകള്‍

ഏറ്റവും വലിയ ആന്തരികാവയവം

ഏറ്റവും വലിയ രണ്ടാമത്തെ അവയവം

പുനരുജ്ജീവന ശേഷിയു ഏക അവയവം

ഏറ്റവും കൂടുതല്‍ താപം ഉല്‍പ്പാദിപ്പിക്കുന്ന അവയവം

രക്തത്തിലെ അധിക ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന അവയവം

യൂറിയാ നിര്‍മാണം കരളില്‍ വെച്ചാണ് നടക്കുന്നത്

മദ്യം ബാധിക്കുന്ന ശരീരാവയവം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

കരള്‍ ചെയ്യുന്നത്

- ദഹനത്തിനാവശ്യമായ സ്രവങ്ങള്‍ ഉണ്ടാക്കുന്നു

- രക്തത്തിലുള്ള അമോണിയയെ യൂറിയ യാക്കുന്നു.

- ശരീരത്തിനാവശ്യമായ കൊളസ്‌ട്രോള്‍ ഉത്പ്പാദിപ്പിക്കുന്നു

- രക്തത്തിലെ ഗ്ലൂക്കോസ് നിലതുലനം ചെയ്യുന്നു.

- ഗ്ലൈക്കോജന്‍, ജീവകം എ, ജീവകം ബി12 എന്നിവയുടെ ശേഖരണം

കരളിനെ ബാധിക്കുന്ന രോഗങ്ങള്‍:

ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകളെയാണ് കരള്‍ രോഗങ്ങള്‍ ബാധിക്കുന്നത്. ഇന്നത്തെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍, പലതരം ഭക്ഷണ രീതികള്‍ എന്നിവ കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. അവയില്‍ ചിലത്:

- മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം എന്നാല്‍ ചര്‍മത്തിനും കണ്ണിന്റെ വെള്ള ഭാഗത്തും മഞ്ഞ നിറവും പനിയും മറ്റു ചില ലക്ഷണങ്ങളും കാണപ്പെടുന്നതാണ്. ശരീരത്തിലെ രക്തത്തില്‍ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥം അടിഞ്ഞു കൂടുന്നതിന്റെ ഫലമായാണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. നവജാത ശിശുക്കളില്‍ സര്‍വസാധാരണമായി മഞ്ഞപ്പിത്തം കുഞ്ഞ് ജനിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ മാറുന്നു. മലിനജലമാണ് മഞ്ഞപ്പിത്തം ബാധിക്കാന്‍ പ്രധാന കാരണം. ലക്ഷണങ്ങള്‍: മഞ്ഞചര്‍മവും കണ്ണുകളും, ഇരുണ്ട നിറമുള്ള മൂത്രം, ഇളം അല്ലെങ്കില്‍ കളിമണ്‍ നിറമുള്ള മലം, ഛര്‍ദ്ധിയും ഓക്കാനവും വിശപ്പില്ലായ്മ, വയറുവേദന, കടുത്ത പനി, തൊലിയില്‍ ചൊറിച്ചില്‍.

- കരള്‍ വീക്കം

കരളിനെ ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലൊന്നാണ് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ്. നഖത്തില്‍ വെളുത്ത പാടുകള്‍, കാലുകളിലും കാല്‍കുഴയിലും നീര്, കൈവൈള്ളയില്‍ ചുവപ്പ്, ചൊറിച്ചിലും തിണര്‍പ്പുകളും എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു എന്ന് അനുമാനിക്കാം.

- കരളിലെ അര്‍ബുദം

കരളിനെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ മൂന്ന് തരം ഉണ്ട്. ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമ, ഇന്‍ട്രാ ഹെപ്പാറ്റിക് കാന്‍സര്‍, ഹെപ്പാറ്റിക് ആന്‍ജിയോ സാര്‍കോമ. കടും നിറത്തിലുള്ള മൂത്രം അല്ലെങ്കില്‍ ചാരനിറമോ വിളറിയതോ ആയ മലം കാരണമില്ലാത്ത ചതവ്, ക്ഷീണം, പനി തുടങ്ങിയവ. ആരോഗ്യമുള്ള കരള്‍ കോശങ്ങളുടെ ഡി.എന്‍.എയെ എന്തെങ്കിലും ബാധിക്കുമ്പോഴാണ് കരള്‍ കാന്‍സര്‍ സംഭവിക്കുന്നത്.

- ഫാറ്റി ലിവര്‍

രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണഗതിയില്‍ ഫാറ്റിലിവര്‍ അപകടകാരി അല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയോ കരള്‍ കോശങ്ങള്‍ക്ക് നീര്‍ക്കെട്ട് കാണപ്പെടുകയോ ചെയ്താല്‍ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. സ്ഥിരമായി മദ്യപിക്കുന്നവരില്‍ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്.

- പിത്താശയ രോഗങ്ങള്‍

കരളിന്റെ പ്രവര്‍ത്തനം സുഗമമാണോ എന്നറിയാന്‍ സാധാരണയായി ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് (LFT) എന്ന ടെസ്റ്റ് നടത്തുക. 500 - 600 രൂപക്കിടയിലാണ് ഇതിന്റെ ചിലവ് വരുന്നത്.

കരളിനെ ശ്രദ്ധിക്കാം

- മദ്യപാനം ഉപേക്ഷിക്കുക

- ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക

- പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക

- കൊഴുപ്പ് നിയന്ത്രിക്കുക

- ധാരാളം വെള്ളം കുടിക്കുക

- എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക

- സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക

- ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്കെതിരായ വാക്‌സിനുകള്‍ എടുക്കുക

- വ്യായാമം ദിനചര്യയാക്കുക.

Show Full Article
TAGS:liver disease Fatty Liver Health News World Liver Day 
News Summary - fatty liver to cirrhosis... Take care of your liver
Next Story