Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightപ്രതിദിനം എത്ര സ്പൂൺ...

പ്രതിദിനം എത്ര സ്പൂൺ എണ്ണയാകാം? മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

text_fields
bookmark_border
പ്രതിദിനം എത്ര സ്പൂൺ എണ്ണയാകാം? മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
cancel

ന്യൂഡൽഹി: നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പാചക എണ്ണയുടെ അളവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖ ലിവർ സ്പെഷ്യലിസ്റ്റ് ഡോ. ശിവ് സരിൻ പങ്കുവെച്ച നിർദേശങ്ങളാണ് എഫ്.എസ്.എസ്.എ.ഐ ഔദ്യോഗികമായി പുറത്തുവിട്ടത്. ഒരാൾ ഒരു ദിവസം കഴിക്കുന്ന ആകെ കലോറിയുടെ പരമാവധി 20 ശതമാനം മാത്രമേ എണ്ണയുടെ അളവ് പാടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അറിഞ്ഞോ അറിയാതെയോ ഓരോ വ്യക്തിയും പ്രതിദിനം അഞ്ചും ആറും സ്പൂൺ എണ്ണയോ നെയ്യോ ശരീരത്തിലെത്തിക്കുന്നുണ്ടെന്നും ഒരു സ്പൂണിൽ ഏകദേശം അഞ്ച് ഗ്രാം എണ്ണ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അമിതമായി ചേർക്കുന്ന അദൃശ്യ കൊഴുപ്പിനെതിരെ ജാഗ്രത വേണമെന്നും എത്രത്തോളം എണ്ണ കുറയ്ക്കുന്നുവോ അത്രത്തോളം അത് ശരീരത്തിന് ഗുണകരമാകുമെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു.

അതേസമയം കടല, ബദാം, വാൾനട്ട് എന്നിവയിലുള്ള സ്വാഭാവിക എണ്ണകൾ ശരീരത്തിന് ഗുണകരമാണെന്നും പ്രത്യേകിച്ച് വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. നാല് സ്പൂൺ നെയ്യ് ഒഴിച്ചാലേ പൊറോട്ട രുചികരമാകൂ എന്നതുപോലുള്ള തെറ്റായ ഭക്ഷണ ശീലങ്ങൾ മാറ്റണമെന്നും രുചിയേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
TAGS:Health oil Foods 
News Summary - How many spoons of oil can you consume per day? FSSAI warns
Next Story