എച്ച്.ഐ.വി അല്ലേ എയ്ഡ്സ്?
text_fieldsന്യൂഡൽഹി: വർഷങ്ങളായി ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും എച്ച്.ഐ.വി, എയ്ഡ്സ് എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണകൾ ഇപ്പോഴും ഉണ്ട്. ഇത് രോഗം തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിക്കുന്നത് വൈകാൻ കാരണമാകുന്നു. പ്രിൻസ് അലി ഖാൻ ആശുപത്രിയിലെ ഡോക്ടർ തൃപ്തി ഗിലാഡ പറയുന്നത് നോക്കാം.
എച്ച്.ഐ.വിയും എയ്ഡ്സും ഒന്നല്ല
എച്ച്.ഐ.വിയും എയ്ഡ്സും ഒന്നാണെന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണയെന്ന് ഡോക്ടർ പറയുന്നു. എച്ച്.ഐ.വി പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഒരു വൈറസാണ്. അതേ സമയം എച്ച്ഐ.വി വർഷങ്ങളോളം ചികിത്സിക്കാതിരിക്കുമ്പോഴുള്ള അവസ്ഥയാണ് എയ്ഡ്സ്. അതായത് എയ്ഡ്സ് വൈറസ് കാരണം ഉണ്ടാകുന്ന അവസ്ഥയല്ല, മറിച്ച് അതൊരു സിൻഡ്രം ആണ്. ഈ വ്യത്യാസം മനസിലാക്കുക എന്നതാണ് ആദ്യ നടപടി.
കെട്ടിപ്പിടിച്ചതു കൊണ്ടോ, ഹസ്ത ദാനം വഴിയോ ഭക്ഷണം കഴിച്ചതു കൊണ്ടോ ടോയ്‍ലറ്റ് ഷെയർ ചെയ്തതു കൊണ്ടോ പകരുന്നതല്ല എച്ച് ഐവി. രക്തം, ബീജം, വജൈനൽ ഫ്ലൂയിഡുകൾ, മുലപ്പാൽ എന്നിവ വഴി എച്ച്. ഐ.വി പകരാൻ സാധ്യതയുണ്ട്.
എച്ച് ഐ വി ചികിത്സിച്ചില്ലെങ്കിൽ മാത്രം എയ്ഡ്സ്
എച്ച്.ഐ.വി ആണെന്ന് അറിയാതെ പോവുകയോ ദീർഘ കാലം ചികിത്സിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് എയ്ഡ്സ് ആയി മാറുന്നതെന്ന് ഡോക്ടർ പറയുന്നു.
എച്ച്.ഐ.വി വൈറസ് ശരീരത്തെ ബാധിച്ചയുടൻ ലക്ഷണങ്ങൾ കാണിക്കില്ല. ചിലപ്പോൾ വർഷങ്ങളെടുക്കും. അതുകൊണ്ട് ഇടക്കുള്ള പരിശോധനകൾ നല്ലതാണ്. ചികിത്സാ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ട സാഹചര്യത്തിൽ എച്ച്.ഐ.വി ബാധിച്ചാലും ഏറെ നാൾ ആളുകൾ ജീവിക്കുന്നുണ്ട്.


