കാലിലെ ഉണങ്ങാത്ത വ്രണങ്ങൾക്ക് പെരിഫറൽ ആൻജിയോപ്ലാസ്റ്റി ഒരു രക്ഷാമാർഗം
text_fieldsപെരിന്തൽമണ്ണ: കേരളത്തിലെ അനേകം പ്രമേഹരോഗികൾക്ക് ഏറ്റവും ഭയപ്പെടുത്തുന്ന അവസ്ഥയാണ് കാലിൽ വരുന്ന പഴുപ്പ് പിടിച്ച അൾസറും അത് കാരണം അവസാനം കാലുകൾ മുറിക്കേണ്ടിവരുന്ന അവസ്ഥയും (അമ്പുറ്റേഷൻ). പലരും ഈ അൾസറുകളെ വെറും ഇൻഫെക്ഷൻ മാത്രമായി കാണാറുണ്ട്. എന്നാൽ, യഥാർഥ കാരണം പലപ്പോഴും രക്തക്കുഴലുകളിലെ തടസ്സം (ഇസ്കീമിയ) ആണ്. രക്തപ്രവാഹം കുറയുമ്പോഴാണ് മിക്കവാറും മുറിവുകൾ ഭേദമാകാതെ തുടരുന്നത്.
ഇൻഫെക്ഷൻ vs ഇസ്കീമിയ- രണ്ടു മുഖങ്ങൾ
ഒരുവിഭാഗം ആളുകളിൽ വ്രണങ്ങളിലെ രോഗാണുക്കളാണ് പ്രശ്നം. എന്നാൽ, വലിയൊരു വിഭാഗത്തിൽ പാദത്തിലെ രക്തക്കുഴലിൽ തടസ്സം ഉണ്ടാകുന്നത് കാരണം രക്തയോട്ടം കുറയുന്നതാണ് പ്രശ്നത്തിന്റെ മൂലകാരണം . ഇങ്ങനെയുള്ള വ്രണങ്ങൾ എത്രകാലം ചികിത്സിച്ചാലും എത്ര ആന്റിബയോട്ടിക്കുകൾ കഴിച്ചാലും ഉണങ്ങില്ല. അതിനാൽ, അൾസറിനെ വെറും അണുബാധയായി മാത്രം കണ്ടാൽ പരിഹാരം കിട്ടാതെ, അവസാനം കാല് മുറിക്കേണ്ടി വന്നുവെന്ന് വരാം.
ആൻജിയോപ്ലാസ്റ്റിയിലൂടെ രക്ഷ
ഇന്ന് പെരിഫറൽ ആൻജിയോപ്ലാസ്റ്റി വഴി കാൽ മുറിക്കാതെ രക്ഷപ്പെടുത്താൻ ഒരു വിദഗ്ധ ഡോക്ടർക്ക് കഴിയും. രക്തക്കുഴൽ തുറക്കുന്ന കത്തീറ്റർ വഴിയുള്ള ആൻജിയോപ്ലാസ്റ്റിയിലൂടെ തന്നെ ഇതു സാധ്യമാണ്. ഇതോടെ പാദത്തിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിച്ച്, അൾസർ ഭേദമാകാൻ വഴി തെളിയും.
ഡോ. കെ.പി. ബാലകൃഷ്ണൻ (സീനിയർ ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ്, ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ) ഇതിനകം 500ലധികം പെരിഫറൽ ആൻജിയോപ്ലാസ്റ്റികൾ വിജയകരമായി നടത്തി രോഗികളെ അവയവങ്ങൾ മുറിച്ച് മാറ്റുന്നതിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.
ബി.കെ.സി.സി ഹോസ്പിറ്റലിൽ കൂടുതൽ മികച്ച ആൻജിയോപ്ലാസ്റ്റി ഉറപ്പുവരുത്താൻ പെരിഫറൽ ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ രക്തക്കുഴലിന്റെ അകത്ത് നേരിട്ട് നോക്കി കൂടുതൽ സുരക്ഷിതമായും കൃത്യതയോടെയും ആൻജിയോപ്ലാസ്റ്റി ചെയ്യാൻ കഴിയും.
കാൽ രക്ഷപ്പെടുത്തുക = ജീവിതം രക്ഷപ്പെടുത്തുക
പാദം മുറിക്കപ്പെടുന്നത് ഒരാളുടെ ജീവിത ഗുണനിലവാരത്തെയും കുടുംബത്തിന്റെ മാനസികവും സാമ്പത്തികവുമായ നിലപാടിനെയും തകർത്ത് കളയുന്നു. എന്നാൽ, സമയോചിതമായി ആൻജിയോപ്ലാസ്റ്റി ചെയ്താൽ കാലുകൾ രക്ഷിക്കാൻ സാധിക്കും.
ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ
പ്രമേഹരോഗികളും പുകവലിക്കാരും പ്രത്യേകിച്ച് കാലിൽ മാറാത്ത മുറിവോ വിരലിൽ നിറം മാറലോ നടക്കുമ്പോൾ കാലിൽ വേദനയോ അനുഭവപ്പെടുന്നവർ ഉടൻ പെരിഫറൽ വാസ്കുലർ പരിശോധന നടത്തണം.
ഇന്നത്തെ സാങ്കേതികവിദ്യയും പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനവും കൂടി ഉണ്ടായാൽ കാലുകൾ മുറിക്കാൻ ഇടവരാതെ ജീവിതം രക്ഷിക്കാനും ജീവിതഗുണനിലവാരം നിലനിർത്താനും കഴിയും.