Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightകൊതുകുനിവാരണ ക്രീമുകൾ...

കൊതുകുനിവാരണ ക്രീമുകൾ ചർമ്മത്തിന് ദോഷകരമോ? വിദഗ്ധർ പറയുന്നു

text_fields
bookmark_border
കൊതുകുനിവാരണ ക്രീമുകൾ ചർമ്മത്തിന് ദോഷകരമോ? വിദഗ്ധർ പറയുന്നു
cancel

ന്യൂഡൽഹി: രാജ്യത്ത് കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന കൊതുകുനിവാരണ ക്രീമുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സുരക്ഷിതമാണെന്ന് വിദഗ്ധർ. ക്രീമുകളിലെ പ്രധാന ഘടകങ്ങളായ ഡീറ്റ്, പിക്കാരിഡിൻ തുടങ്ങിയവയെക്കുറിച്ച് നടന്ന പഠനങ്ങൾ ഇവ സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അമിതമായ ഉപയോഗം ചർമ്മത്തിൽ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. സെൻസിറ്റീവ് ചർമ്മമുള്ളവരിലും എക്സിമ പോലുള്ള അസുഖങ്ങളുള്ളവരിലും നേരിയ തോതിലുള്ള ചുവന്ന പാടുകളോ ചൊറിച്ചിലോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഡോ. പ്രിയങ്ക കുരിയും മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ. സായി ലഹരി രച്ചുമാല്ലുവും ചൂണ്ടിക്കാട്ടുന്നു.

പുറത്തു കാണുന്ന ചർമ്മത്തിൽ മാത്രം മിതമായ അളവിൽ ക്രീം പുരട്ടണമെന്നും മുറിവുകളുള്ള ഭാഗങ്ങളിൽ ഉപയോഗിക്കരുതെന്നും ഇവർ നിർദ്ദേശിക്കുന്നു. മുഖത്ത് പുരട്ടുമ്പോൾ ആദ്യം കൈകളിൽ എടുത്ത ശേഷം കണ്ണിലും വായയിലും ആവാതെ ശ്രദ്ധിക്കണം. പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന ഹെർബൽ ക്രീമുകൾക്ക് കൊതുകുകളെ ദീർഘനേരം അകറ്റിനിർത്താൻ കഴിയില്ലെന്നും വിദഗ്ധർ പറയുന്നുണ്ട്. പുറത്തുപോയി തിരിച്ചെത്തിയാൽ ചർമ്മം നന്നായി കഴുകി ക്രീം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയിലുള്ള ഉപയോഗം പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്ന് മികച്ച സംരക്ഷണം നൽകുകയും ചെയ്യും. ലക്ഷണങ്ങൾ വിട്ടുമാറുന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
TAGS:mosquito repellant Cream skin 
News Summary - Are mosquito repellent creams harmful to the skin? Here’s what experts say
Next Story