ബാഗ്; ട്രെൻഡ് വേണോ? ഹെൽത്ത് വേണോ?
text_fieldsട്രെൻഡ് നോക്കിയാൽ ആരോഗ്യത്തിന് ഹാനികരം, ആരോഗ്യം നോക്കിയാൽ ഓൾഡ് ഫാഷൻ എന്ന അവസ്ഥയാണ് ലാപ്ടോപ് ബാഗുകളുടെ തെരഞ്ഞെടുപ്പിനുള്ളത്. വിദ്യാർഥികളായാലും പ്രഫഷനലുകളായാലും ഒറ്റത്തോളിൽ ബാഗ് തൂക്കിയിടുന്നതാണ് ഇന്ന് കൂടുതലും കാണുന്നത്. ഫാഷനപ്പുറം ഇതിൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
‘‘കുറേ നാൾ ഇങ്ങനെ ഒറ്റത്തോളിൽ ബാഗ് തൂക്കിയിടുന്നത് ഭാരത്തിന്റെ അസന്തുലിത വിതരണത്തിന് കാരണമാകുകയും ഫലമായി മസിലുകൾക്ക് സമ്മർദം കൂടുകയും ചെയ്യും. ഇത് കഴുത്ത്, പുറം, ചുമലുകൾ എന്നിവിടങ്ങളിൽ വേദന ഉണ്ടാവാൻ സാധ്യതയേറ്റുകയും ചെയ്യും’’ -വൈശാലിയിലെ മാക്സ് ഹോസ്പിറ്റൽ ഓർത്തോ വിദഗ്ധൻ ഡോ. അഖിലേഷ് യാദവ് മുന്നറിയിപ്പു നൽകുന്നു.
നേരെമറിച്ച്, ഒരു ബാക്ക്പാക്ക് അല്ലെങ്കിൽ രണ്ട് വശങ്ങളുള്ള ക്യാരി-ഓൺ ബാഗ് രണ്ട് തോളുകളിലും ഭാരം തുല്യമായി വിതരണം ചെയ്യുന്നു. ഇത് ആയാസം കുറക്കുന്നു. ഷോൾഡർ ബാഗ് എല്ലാ ഭാരവും ഒരു തോളിൽ വെക്കുന്നു. ബാക്ക്പാക്കുകൾ രണ്ട് തോളുകളിലും ഭാരം തുല്യമായി വിതരണം ചെയ്യുന്നതിനാൽ പേശികളുടെ ബുദ്ധിമുട്ട്, തോളിലെ വേദന എന്നിവക്കുള്ള സാധ്യത കുറക്കുന്നു.