ബന്ധങ്ങൾ മെച്ചപ്പെടുത്താൻ “5-3-1 നിയമം”
text_fieldsആളുകൾ തമ്മിലെ ബന്ധങ്ങൾ ബോധപൂർവം വളർത്തിയെടുക്കാൻ സഹായിക്കുന്ന, “5-3-1 നിയമം” അവതരിപ്പിക്കുകയാണ്, ഹാർവാർഡിൽ പരിശീലനം നേടിയ സോഷ്യോളജിസ്റ്റ് കാസ്ലി കില്ലം.
5 ആഴ്ച്ചയിൽ അഞ്ച് ആളുകളുമായിയോ ഗ്രൂപ്പുകളുമായോ ഇടപഴകുക: ഇവർ സുഹൃത്തുക്കളായിരിക്കാം, കുടുംബമോ, ജോലി സ്ഥലത്തുള്ളവരോ, അയൽക്കാരോ എന്നിങ്ങനെയുമാകാം.
3 മാസത്തിൽ കുറഞ്ഞത് മൂന്ന് ഗാഢ ബന്ധങ്ങൾ: ഹൃദയം തുറന്ന് സംസാരിക്കാൻ കഴിയുന്ന കൃത്രിമത്വത്തിന്റെയോ മറയുടേയോ ആവശ്യമില്ലാത്ത ബന്ധങ്ങളായിരിക്കണം അത്.
1 ദിവസവും ഒരു മണിക്കൂറിൽ കുറയാത്ത സാമൂഹിക ഇടപെടൽ: ഉദാ: ജിമ്മിൽ അടുത്തുള്ളയാളുമായി അൽപനേരം സംസാരിക്കൽ, സഹോദരനെ ഫോൺ വിളിക്കൽ, അയൽക്കാരനോട് ഒരു ‘ഹലോ’...ഇതു വഴിയെല്ലാം ഊർജം കൈവരിക്കാം.


