Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightബട്ടർഫ്ലൈ ഹഗ്,...

ബട്ടർഫ്ലൈ ഹഗ്, മെഡിറ്റേഷൻ...; മാനസിക സമ്മർദം കുറക്കാൻ വഴികൾ പലതുണ്ട്!

text_fields
bookmark_border
health
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരക്കേറിയ ജീവിതത്തിനിടയിൽ പല മാനസിക സമ്മർദങ്ങലിലൂടെയാവാം നമ്മൾ കടന്നു പോകുന്നത്. ജോലി ഭാരം കൂടുമ്പോൾ അത് ഉറക്കക്കുറവായും ആരോഗ്യ പ്രശ്നങ്ങളായും മാനസിക സമ്മർദമായും പലരെയും ബാധിക്കുന്നു. സുഖകരമായ ജീവിതത്തിന് സമാധാനം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ചെറിയ ചില വഴികളിലൂടെ നമുക്ക് സമ്മർദം കുറക്കാൻ ശ്രമിക്കാം.

1. ബട്ടർഫ്ലൈ ഹഗ്


ഉത്‌കണ്‌ഠ, സമ്മർദം, എന്നിവ കുറക്കാൻ സ്വയം ആശ്വാസം കണ്ടെത്തുന്ന ഒന്നാണ് ബട്ടർഫ്ലൈ ഹഗ്. നിവർന്ന് കിടന്ന് നെഞ്ചിൽ കൈകൾ കുറുകെ വച്ച് ചിത്രശലഭത്തിന്‍റെ ചിറകുകൾ പോലെ രണ്ട് തോളിലും മാറി മാറി ചെറുതായി തട്ടി കൊടുക്കുക. ഇത് പല ചിന്തകളാൽ കുഴഞ്ഞു മറിയുന്ന മനസിനെ
ശാന്തമാക്കുകയും ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2. മെഡിറ്റേഷൻ


മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്‍റെ ഉൽപാദനം നിയന്ത്രിക്കപ്പെടുന്നു. സമ്മർദം കുറക്കുക മാത്രമല്ല ശ്രദ്ധ കൂട്ടാനും ഉത്‌കണ്‌ഠയും വിഷാദവും കുറച്ച് ഉറക്കം വർധിപ്പിക്കാനും മെഡിറ്റേഷൻ സഹയിക്കുന്നു. മെഡിറ്റേഷൻ ദിനചര്യയുടെ ഭാഗമായാൽ അത് ജീവിതത്തിൽ സമാധാനം ഉണ്ടാക്കുകയും പല സന്ദർഭങ്ങളെയും ശാന്തതയോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

3. വ്യായാമം


പതിവായുള്ള ശാരീരിക വ്യായാമം സമ്മർദം കുറക്കാൻ സഹായിക്കുന്നു. ഇത് മാനസികാരോഗ്യം വർധിപ്പിക്കുകയും ശാരീരിക ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പതിവായുള്ള നടത്തം, ഓട്ടം, യോഗ, നീന്തൽ, നൃത്തം എന്നിവ ഉദാഹരണം. വ്യായാമം തലച്ചോറിലെ എൻഡോർഫിൻ എന്ന രാവസ്‌തുക്കളെ ഉത്‌പാദിപ്പിച്ച് മനസിന് സന്തോഷവും ശാന്തതയും നൽക്കുന്നു.

4. സെൻസറി ഗ്രൗണ്ടിങ്


ചിന്തകൾ കൈവിട്ട് പോവുമ്പോൾ മനസിനെ വഴി തിരിച്ച് വിടാനായി കണ്ണിന്‍റെ മുന്നിൽ പെട്ടെന്ന് കാണാൻ കഴിയുന്ന എതെങ്കിലും അഞ്ച് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശാരീരികമായി അനുഭവിച്ച് അറിയാൻ കഴിയുന്ന അഥവാ തൊട്ട് മനസിലാക്കാൻ കഴയുന്ന നാല് കാര്യങ്ങൾ. കേൾക്കാൻ പറ്റുന്ന മൂന്ന് ശബ്‌ദങ്ങൾ. രൂചിച്ച് അറിയാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ. നിങ്ങൾക്ക് ഒരുപാട് ഇഷ്‌ടപ്പെടുന്ന ആസ്വദിക്കാൻ കഴിയുന്ന ഒരു കാര്യം എന്നിങ്ങനെ വേർതിരിച്ച് എടുക്കുക. ഇത് പലപ്പോഴും സമ്മർദം കുറക്കൻ സഹയിക്കും.

5. ജേർണലിങ്


വിഷമങ്ങൾ വരുമ്പോൾ, സ്‌ട്രെസ് നേരിടുമ്പോൾ മനസിൽ എന്താണോ തോന്നുന്നത് അത് ഒരു ബുക്കിൽ എഴുതി വെക്കാം. പലപ്പോഴും നമ്മൾ നേരിടുന്ന അവസ്ഥ മറ്റോരാളെ പറഞ്ഞ് മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ജേർണലിങ് എഴുതുന്നതിലൂടെ അത്തരം പ്രശ്‌നങ്ങൾ മറികടക്കാൻ സാധിക്കുന്നു. കൂടാതെ അത് പിന്നീട് വായിച്ച് പല പ്രശ്‌നളും മറികടക്കാൻ സാധിക്കുകയും ചെയ്യും.

Show Full Article
TAGS:Mental Health Mental health tips Mental health awareness Health Mental Stress 
News Summary - Are you under severe mental stress, You can control your mind with this easy ways
Next Story