Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഡിജിറ്റൽ ഡിപ്രഷൻ: നാല്...

ഡിജിറ്റൽ ഡിപ്രഷൻ: നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 41 കുട്ടികൾ

text_fields
bookmark_border
ഡിജിറ്റൽ ഡിപ്രഷൻ: നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 41 കുട്ടികൾ
cancel
Listen to this Article

മ​ല​പ്പു​റം: മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യും കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 41 കു​ട്ടി​ക​ൾ ആ​ത​മ​ഹ​ത്യ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ, ഇ​ന്റ​ർ​നെ​റ്റ് ദു​രു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. 2021 മു​ത​ൽ 2025 ആ​ഗ​സ്റ്റ് വ​രെ മൊ​ബൈ​ൽ ഫോ​ൺ പോ​ലു​ള്ള ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്താ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 30 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ളി​ലു​ണ്ട്.

ഗെ​യിം ക​ളി​ക്കാ​നോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നോ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കു​ന്ന കേ​സു​ക​ളാ​ണ് കൂ​ടു​ത​ലും. ഒ​ന്ന​ര​മാ​സം മു​മ്പ് ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ൽ ഗെ​യിം ക​ളി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

അ​മി​ത മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തി​ന് അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ന് 15കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടും അ​ധി​ക​മാ​യി​ട്ടി​ല്ല. അ​മി​ത മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും സ്വ​ഭാ​വ മാ​റ്റ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ലും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​താ​സ​ക്തി​യി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ടെ ഡി​ജി​റ്റ​ൽ ഡീ-​അ​ഡി​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​സ​ഹാ​യം തേ​ടി​യ​ത് 1992 കു​ട്ടി​ക​ളാ​ണ്.

Show Full Article
TAGS:Mental Health De Addiction digital devices Tech News 
News Summary - Digital depression
Next Story