Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഅതിരാവിലെ...

അതിരാവിലെ ഉറക്കമുണർന്ന് ഫോൺ പരിശോധിക്കുന്ന ശീലമുണ്ടോ..? ഇതാണ് നിങ്ങളുടെ തലച്ചോറിന് സംഭവിക്കുന്നത്..

text_fields
bookmark_border
അതിരാവിലെ ഉറക്കമുണർന്ന് ഫോൺ പരിശോധിക്കുന്ന ശീലമുണ്ടോ..? ഇതാണ് നിങ്ങളുടെ തലച്ചോറിന് സംഭവിക്കുന്നത്..
cancel

രാവിലെ ശാന്തമായി എണീറ്റ് മനോഹരമായ ഒരു പുലരി ആസ്വദിച്ചിട്ട് എത്ര നാളായെന്ന് സ്വയം ഒന്നു ചിന്തിച്ചുനോക്കൂ..ദീർഘമായ ഒരു ഉറക്കത്തിനുശേഷം ഉന്മേഷത്തോടെ എഴുന്നേൽക്കുന്നതിനുപകരം ഇന്ന് അധികപേരും ഉറക്കമുണരുന്നത് മൊബൈൽ സ്ക്രീനിന്റെ വെട്ടത്തിലേക്കാണ്. ബെഡിൽനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ നോട്ടിഫിക്കേഷനുകൾ പരിശോധിക്കുകയും സന്ദേശങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന ശീലം മിക്കവരിലുമുണ്ട്. ഇത് നിസ്സാരമായി തോന്നാമെങ്കിലും, നമ്മുടെ പ്രഭാതങ്ങളെയും മാനസികാരോഗ്യത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. '6 AM ഫോൺ റൂൾ' അഥവാ രാവിലെ 6 മണിക്ക് ഫോൺ പരിശോധിക്കുന്ന ശീലം പലരിലും കണ്ടുവരുന്ന ഒന്നാണ്. ദിവസത്തിന്റെ തുടക്കം തന്നെ തിരക്കുകളിലേക്ക് വഴിമാറുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വേൾഡ് ഡിജിറ്റൽ ഡിറ്റോക്സ് ഡേയുടെ സ്ഥാപക ഡോ. രേഖ ചൗധരി പറയുന്നു.

തലച്ചോറിന് എന്ത് സംഭവിക്കുന്നു..?

രാവിലെ ഫോൺ നോക്കുന്നത് ഒരുതരം ഉൽപാദനക്ഷമതയായി പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ തലച്ചോറ് ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. സ്ക്രീനിലേക്ക് നോക്കി ദിവസം തുടങ്ങുമ്പോൾ, ശാന്തമായ അവസ്ഥയിൽനിന്ന് മാറി പെട്ടെന്ന് തന്നെ പ്രതികരണങ്ങളുടെ ഒരു ചുഴലിയിലേക്ക് മനസ്സ് പ്രവേശിക്കുന്നുവെന്ന് ഡോ. ചൗധരി വ്യക്തമാക്കുന്നു. സ്വന്തം ചിന്തകൾക്ക് മുൻഗണന നൽകുന്നതിന് പകരം ബാഹ്യമായ വിവരങ്ങൾ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ തുടങ്ങുന്നതോടെ അത് മാനസികമായ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. ഈ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. പതിയെ ഇത് ശീലമായി മാറുന്നതോടെയാണ് എല്ലാം തകിടംമറിയുക. ബെഡിൽനിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഒരുതരം സമ്മർദ്ദം അനുഭവപ്പെടാൻ തുടങ്ങും. ക്രമേണ ഇത് മാനസിക ക്ഷീണം, ഏകാഗ്രതക്കുറവ്, ദേഷ്യം, ഉത്കണ്ഠ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തിൽ ദിവസം തുടങ്ങുമ്പോൾ, വിശ്രമം, വ്യായാമം, ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ നാം അവഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, എല്ലാ തെറാപ്പിസ്റ്റുകളും ഈ ശീലത്തെ പൂർണമായും എതിർക്കുന്നില്ല. ചിലർ പറയുന്നത്, നേരത്തെ ഫോൺ പരിശോധിക്കുന്നത് മറ്റുള്ളവരുമായി ബന്ധപ്പെടാനും ദിവസത്തെക്കുറിച്ച് മുൻകൂട്ടി പ്ലാൻ ചെയ്യാനും സഹായിക്കുന്നു എന്നതാണ്. ഭൂരിഭാഗം പേരും ഈ ശീലത്തെക്കുറിച്ച് മുന്നറിയിപ്പാണ് നൽകുന്നത്. ഫോൺ ഉപയോഗിക്കുന്നതല്ല പ്രശ്നം, മറിച്ച് അത് ഉപയോഗിക്കുന്ന സമയമാണ്. പ്രതികരിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് മനസ്സിനെ നിയന്ത്രണത്തിലാക്കുക ബുദ്ധിമുട്ടാണ്.

ഡിജിറ്റൽ ഡിറ്റോക്സ് എങ്ങനെ സാധ്യമാക്കാം?

സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, സോഷ്യൽ മീഡിയ എന്നിവ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ബോധപൂർവ്വം കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്ന ഒരു കാലഘട്ടമാണ് ഡിജിറ്റൽ ഡിറ്റോക്സ്. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും, ശ്രദ്ധ വർധിപ്പിക്കാനും, യഥാർഥ ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു ചെറിയ മാറ്റം മതി പ്രഭാതം ശാന്തമാക്കാൻ. ഫോൺ ഉപയോഗം ഒരു മണിക്കൂർ വൈകിപ്പിക്കുക. ഉണർന്നെഴുന്നേൽക്കുമ്പോൾ കുറച്ചു സമയം മനസ്സിന് ശാന്തത നൽകുക. വ്യായാമം ചെയ്യുകയോ ധ്യാനിക്കുകയോ ചെയ്യാം. ദിവസത്തിന്റെ ആദ്യ നിമിഷങ്ങൾ സ്വന്തം നിയന്ത്രണത്തിലാക്കുക, അല്ലാതെ മറ്റുള്ളവരുടെ സന്ദേശങ്ങൾക്കോ അപ്ഡേറ്റുകൾക്കോ വേണ്ടി വിട്ടുനൽകാതിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Show Full Article
TAGS:Mental Health mobile addiction General Health Experts Warning Health News 
News Summary - Do you have the habit of waking up early in the morning and checking your phone? This is what happens to your brain
Next Story