Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഓവർ തിങ്കിങ് വേണ്ട,...

ഓവർ തിങ്കിങ് വേണ്ട, 'റിട്ടാർഡ്മാക്സിങ്' മതി! സ്റ്റാർട്ട് ബിഫോർ യു ആർ റെഡി...

text_fields
bookmark_border
ഓവർ തിങ്കിങ് വേണ്ട, റിട്ടാർഡ്മാക്സിങ് മതി! സ്റ്റാർട്ട് ബിഫോർ യു ആർ റെഡി...
cancel
camera_alt

പ്രതീകാത്മക ചിത്രം

പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പുതിയ കാലത്തെ പരിഹാരങ്ങൾ എന്ന വണ്ണമാണ് സോഷ്യൽ മീഡിയയിൽ 'റിട്ടാർഡ്മാക്സിങ്' ശ്രദ്ധ നേടുന്നത്. ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അമിതമായി ചിന്തിച്ച് ഒടുവിൽ ഒന്നും ചെയ്യാതിരിക്കുന്ന 'അനാലിസിസ് പരാലിസിസ്' എന്ന അവസ്ഥക്ക് പരിഹാരമായാണ് ഈ പുതിയ രീതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

എന്താണ് റിട്ടാർഡ്മാക്സിങ്?

ലളിതമായി പറഞ്ഞാൽ കാത്തിരിപ്പ് അവസാനിപ്പിക്കുക, ചെയ്തു തുടങ്ങുക എന്നതാണ് ഇതിന്റെ നയം. എല്ലാം കൃത്യമാകാൻ കാത്തുനിൽക്കാതെ, അപൂർണ്ണമായ രീതിയിലാണെങ്കിലും ഒരു കാര്യം ഉടൻ ആരംഭിക്കുക. പ്ലാനിങ്ങിന് അമിത പ്രാധാന്യം നൽകാതെ പ്രവൃത്തിയിലൂടെ കാര്യങ്ങളെ ക്രമപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാനല്ല, മറിച്ച് അനാവശ്യ ചിന്തകളിൽ കുടുങ്ങിപ്പോകാതെ മുന്നോട്ട് നീങ്ങാനാണ് പ്രേരിപ്പിക്കുന്നത്.

എന്തുകൊണ്ട് ആളുകൾ അമിതമായി ചിന്തിക്കുന്നു?

മനഃശാസ്ത്രപരമായ കാഴ്ചപ്പാടിൽ പരാജയത്തെയോ അവഗണനയെയോ ഭയപ്പെടുന്ന മനസ്സ് സ്വയം ഒരുക്കുന്ന ഒരു പ്രതിരോധ സംവിധാനമാണ് അമിതചിന്തയെന്ന് വിദഗ്ധർ പറയുന്നു. ഒരു കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നതിലൂടെ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന ഒരു വ്യാജബോധം തലച്ചോർ ഉണ്ടാക്കിയെടുക്കുന്നു. ഇത് സമ്മർദം വർധിപ്പിക്കാനും തീരുമാനങ്ങൾ എടുക്കാൻ വൈകിക്കാനും മാത്രമേ സഹായിക്കൂ.

പരിഹാര മാർഗ്ഗങ്ങൾ

സമയപരിധി നിശ്ചയിക്കുക: ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ 10-15 മിനിറ്റ് മാത്രം മാറ്റിവെക്കുക. അതിനുശേഷം ചെറിയൊരു ചുവടുവെപ്പിലൂടെ ആ പ്രവൃത്തി ആരംഭിക്കുക.

പൂർണ്ണതക്ക് കാത്തുനിൽക്കരുത്: എല്ലാം പെർഫെക്റ്റ് ആകാൻ കാത്തുനിൽക്കുന്നത് ഒഴിവാക്കി 'സ്റ്റാർട്ട് ബിഫോർ യു ആർ റെഡി' എന്നതിന് പ്രാധാന്യം കൊടുക്കുക.

ചെറിയ ലക്ഷ്യങ്ങൾ: വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി തിരിക്കുക. ഇത് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.

ബ്രീതിങ് വ്യായാമങ്ങൾ: അമിതമായി ചിന്തിക്കുമ്പോൾ ശ്വസന വ്യായാമങ്ങളിലൂടെയോ മറ്റോ ശ്രദ്ധ നിലവിലെ നിമിഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക.

Show Full Article
TAGS:overthinking Mental Health stress Anxiety 
News Summary - No more overthinking, Start before you're ready
Next Story