നിങ്ങളൊരു ഒട്രോവേർട്ടാണോ? പുതിയ തരം വ്യക്തിത്വത്തെ കണ്ടെത്തി മനശ്ശാസ്ത്ര വിദഗ്ധർ
text_fieldsഇൻട്രോവേർട്ട്(അന്തർമുഖൻ), എക്സോവേർട്ട്(ബഹിർമുഖൻ), ഇതും രണ്ടും കൂടി ചേർന്ന ആംബിവേർട്ട് എന്നീ പദങ്ങളെ കുറിച്ച് ഒരു വിധം എല്ലാവർക്കുമറിയാം. ആ ശ്രേണിയിലേക്ക് പുതിയ ഒരു പദം കൂടി വന്നുചേർന്നിരിക്കുകയാണ്, ഒട്രോവേർട്ട്.
മറ്റുള്ളവർ എന്നാണ് ഒട്രോ എന്ന സ്പാനിഷ് വാക്കിന്റെ അർഥം. വേർട്ട് എന്നാൽ വഴി തിരിച്ചുവിടുക എന്നും.
നിങ്ങൾ ആരുടേതുമല്ലെന്ന് തോന്നുന്നുണ്ടോ? വൈകാരിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ? നിരന്തരം യഥാർഥ ആശയങ്ങൾ ഉരുത്തിരിയുന്നുണ്ടോ? എങ്കിൽ ഒട്രോവേർട്ട് എന്ന വിഭാഗത്തിൽ പെട്ടവരാണ്.
ലോകപ്രശസ്ത ചിത്രകാരി ഫ്രിഡ കാഹ്‌ലോ, ഫ്രാൻസ് കാഫ്ക, ആൽബർട്ട് ഐൻസ്റ്റൈൻ എന്നിവരൊക്കെ ഈ കാറ്റഗറിയിൽ പെട്ടവരാണ്. ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് ഓർവല്ലിനെയും ഇവരുടെ ശ്രേണിയിലേക്ക് ചേർത്തുവെക്കാം.
പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. റാമി കാമിൻസ്കി ആണ് ആദ്യമായി ഒട്രോവേർട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഒരു ഗ്രൂപ്പുകളിലും സജീവമല്ലാത്ത, എന്നാൽ എല്ലാവരുമായും ആഴത്തിലുള്ള ബന്ധങ്ങൾ നിലനിർത്തുന്ന, വൈകാരിക സ്വാതന്ത്ര്യനായി ആഗ്രഹിക്കുന്ന വിഭാഗക്കാരാണിവർ. ഇത്തരക്കാർ സ്വയം പര്യാപ്തരായിരിക്കും. നിരീക്ഷണ പാടവവും കൂടുതലായിരിക്കും. വലിയ ഗ്രൂപ്പുകൾക്കൊപ്പം ചേരാതെ സ്വന്തം നിലക്ക് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.
ഒട്രോവേർട്ടിന്റെ പ്രധാന സവിശേഷതകൾ
വൈകാരിക സ്വാതന്ത്ര്യം
അതിനാൽ തന്നെ കൂട്ടമായിരിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഒരു സംഘത്തിനൊപ്പം ചേരുന്നില്ലെങ്കിലും അതിലെ ആളുകളുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിക്കാൻ ഇത്തരം വ്യക്തിത്വമുള്ളവർക്ക് സാധിക്കും.
നിരീക്ഷണ പാടവംമറ്റുള്ളവരെ അപേക്ഷിച്ച് നിരീക്ഷണ പാടവം കൂടുതലായിരിക്കും. ഇത് ആഴത്തിലുള്ള ഉൾക്കാഴ്ച നേടാൻ അവരെ പര്യാപ്തരാക്കുന്നു.
സ്വയം പര്യാപ്തത
സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ എപ്പോഴും സ്വയംപര്യാപ്തരായിരിക്കാൻ താൽപര്യം കാണിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. ഗ്രൂപ്പിനൊപ്പം ചേരുന്നതിനേക്കാൾ പലപ്പോഴും ഏകാന്തതയായിരിക്കും ഇവർക്ക് താൽപര്യം.