Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_right55 കഴിഞ്ഞാൽ മനസ്സ്...

55 കഴിഞ്ഞാൽ മനസ്സ് സ്ട്രോങ്

text_fields
bookmark_border
55 കഴിഞ്ഞാൽ മനസ്സ് സ്ട്രോങ്
cancel

യുവാക്കൾക്കാണോ പ്രായംചെന്നവർക്കാണോ മാനസികാരോഗ്യം കൂടുതൽ? സാപിയൻ ലാബ് പഠന റിപ്പോർട്ട് പ്രകാരം, 18നും 34നും ഇടയിലുള്ള ചെറുപ്പക്കാരെ അപേക്ഷിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാനും വിജയത്തിലെത്തിക്കാനുമുള്ള കഴിവ് കൂടുതൽ 55 വയസ്സിനു മുകളിലുള്ളവർക്കാണ്. ഇന്ത്യയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. 84 രാജ്യങ്ങളിൽ വിദഗ്ധരുടെ ടീം നടത്തിയ പഠനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 1,06,437 പേർ പങ്കെടുത്തു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളെ അധികരിച്ച് മാനസികാരോഗ്യ സൂചിക നിർണയിച്ചു. മനസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട 47 ഇനങ്ങൾ ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കിയത്. മാനസികാരോഗ്യ സൂചികയിൽ ചെറുപ്പക്കാർ 33 മാർക്ക് നേടിയപ്പോൾ മുതിർന്നവരുടെ സ്കോർ 96.

എന്തുകൊണ്ടാവാം ഇക്കാര്യത്തിൽ മുതിർന്നവർ മുന്നിലെത്തിയതും ചെറുപ്പക്കാർ പിന്നോട്ടുപോയതും? പലതരം നിഗമനങ്ങൾ ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. കുടുംബവുമായുള്ള ഗാഢമായ ബന്ധവും മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങളും ആരോഗ്യകരമായ ജീവിതശൈലികളുമാകാമെന്ന് പറയുന്നു. അതിനൊപ്പം, താരതമ്യേന കുറവ് മൊബൈൽ ഫോൺ സമ്പർക്കമാണ് മുതിർന്നവർക്ക്. അതും ഒരു കാരണമാകാം. യുവാക്കളുടെ അൾട്രാ പ്രോസസ്ഡ് ഭക്ഷണ ശൈലികളും മനസികാരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കാമെന്നും പഠനം നടത്തിയവർ പറയുന്നു.

Show Full Article
TAGS:Mental Health India Index Report 
News Summary - The mind is strong after 55.
Next Story