Begin typing your search above and press return to search.
exit_to_app
exit_to_app
സെ​റ്റാ​വാ​ൻ 7000 സ്റ്റെ​പ് ന​ട​ത്തം
cancel

അ​വ​ധി​യൊ​ന്നും എ​ടു​ക്കാ​തെ ദി​വ​സം 7000 ചു​വ​ട് ന​ട​ക്കു​ന്ന​തി​ന്റെ ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് വി​ദ​ഗ്ധ​ർ. ന​ട​ത്ത​ത്തി​നൊ​പ്പം ശ​രി​യാ​യ പോ​ഷ​ക​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും മ​തി​യാ​യ വി​ശ്ര​മം ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ മി​ക​ച്ച ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ദി​വ​സ​വും 7000 ചു​വ​ട്, ര​ണ്ടു മാ​സം തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ മാ​റ്റം ദൃ​ശ്യ​മാ​കു​മെ​ന്ന് മും​ബൈ വോ​ക്ക്ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ലി​ലെ ക​ൺ​സ​ൽ​ട്ട​ന്റ് ഫി​സി​ഷ്യ​ൻ ഡോ. ​റി​തു​ജ യു​ഗാ​ൽ​മു​ഗ്ലെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ‘‘ഇ​ത് കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്നു. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും മാ​ന​സി​കാ​രോ​ഗ്യ​വും മൊ​ത്ത​ത്തി​ൽ ഉ​ന്മേ​ഷം വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും’’ -ഡോ. ​റി​തു​ജ പ​റ​യു​ന്നു.

പ​തി​വാ​യു​ള്ള ന​ട​ത്തം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ക്കു​ന്നു, ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കു​ന്നു, ജോ​യ​ന്റു​ക​ൾ​ക്കും മ​സി​ലു​ക​ൾ​ക്കും ആ​രോ​ഗ്യം ന​ൽ​കു​ന്നു. അ​വ​ധി​യി​ല്ലാ​തെ ആ​ഴ്ച​യി​ൽ മു​ഴു​വ​ൻ ദി​വ​സ​വും ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നും ഡോ​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 5000 ചു​വ​ടു​ക​ൾ​ക്ക് താ​ഴെ​യാ​ണ് ഒ​രു ദി​വ​സ​ത്തെ ന​ട​ത്ത​മെ​ങ്കി​ൽ വ്യാ​യാ​മ​മി​ല്ലാ​യ്മ എ​ന്നാ​ണ് ക​ണ​ക്കാ​ക്കേ​ണ്ട​ത്.

ഏ​റ്റ​വും മി​ക​ച്ച​ത് 10,000 ആ​ണ്. 7000 എ​ങ്കി​ലും വേ​ണം. ‘‘ന​ട​ത്തം ഇ​ൻ​സു​ലി​ൻ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. എ​ൽ.​ഡി.​എ​ൽ കൊ​ള​സ്ട്രോ​ൾ കു​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഗു​ണ​ങ്ങ​ളു​മു​ണ്ടാ​കും’’ -മ​ണി​പ്പാ​ൽ ഹോ​സ്പി​റ്റ​ൽ ക​ൺ​സ​ൽ​ട്ട​ന്റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​എം. സു​ധാ​ക​ർ റാ​വു പ​റ​യു​ന്നു. താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​യ ഇ​ങ്ങ​നെ​യൊ​രു തു​ട​ക്ക​ത്തി​ലൂ​ടെ ജീ​വി​ത​ശൈ​ലി രോ​ഗ റി​സ്കു​ക​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നും ഡോ. ​റാ​വു വി​ശ​ദീ​ക​രി​ക്കു​ന്നു.

Show Full Article
TAGS:Health News Walking Exercise fitness tips Lifestyle News 
News Summary - 7000 steps walk for Fitness
Next Story