നിങ്ങൾ പതിവായി വൈറ്റമിൻ ഡി സപ്ലിമെന്‍റ് കഴിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം
text_fieldsവൈറ്റമിൻ ഡിയെക്കുറിച്ച് കുറേയധികം മിഥ്യാധാരണകൾ നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേത്. എന്തിനും ഏതിനും ഡോക്ടറുടെ കുറിപ്പടിയില്ലാതെയും വൈറ്റമിൻ ഡി സപ്ലിമെന്‍റ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി നിർദേശിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
വൈറ്റമിൻ ഡി വെറുമൊരു വൈറ്റമിൻ മാത്രമല്ല. നമ്മുടെ ശരീരത്തിലെ ഹോർമണിന്‍റെ രൂപത്തിലും ഇത് പ്രവർത്തിക്കുന്നു. 200ലധികം ജീനുകളെ നിയന്ത്രിക്കാൻ കഴിവുണ്ട് വൈറ്റമിൻ ഡിക്ക്.
സൂര്യപ്രകാശം ഏൽക്കുന്നതാണ് വൈറ്റമിൻ ഡി ലഭിക്കുവാനുള്ള ഏറ്റവും സുഗമമായ മാർഗം. ഭക്ഷണത്തിൽ നിന്ന് വൈറ്റമിൻ ഡി ലഭിക്കുമെങ്കിലും വളരെ വലിയ അളവിൽ കഴിച്ചെങ്കിൽ മാത്രമേ ആവശ്യമായ അളവിലുള്ള വൈറ്റമിൻ ഡി ലഭിക്കുകയുള്ളൂ.
15 മിനിറ്റ് സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ ഡിയുമായി താരത്യ ചെയ്യുമ്പോൾ നാം ധാരാളം സാൽമൺ, ട്യൂണ, മുട്ട അല്ലെങ്കിൽ കൂൺ എന്നിവ കഴിക്കേണ്ടതുണ്ട്.
വൈറ്റമിൻ ഡിയുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആദ്യകാലങ്ങളിൽ പ്രകടമാകാറില്ല. വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ വർഷങ്ങളോളം നിങ്ങൾക്ക് വിറ്റാമിൻ ഡി കുറവ് അനുഭവപ്പെടാം. ഇത് പലപ്പോഴും ക്ഷീണം, മോശം മാനസികാവസ്ഥ അല്ലെങ്കിൽ പതിവ് അണുബാധകൾ എന്നിവയൊക്കെയായാണ് പ്രത്യക്ഷപ്പെടാറുള്ളത്.

ആരോഗ്യകരമായ അളവിൽ വിറ്റാമിൻ ഡി അളവിന് ലഭിക്കുന്നതിന് എന്തു ചെയ്യണം?
ആഴ്ചയിൽ ഏതാനും തവണയെങ്കിലും 10–30 മിനിറ്റ് ഉച്ചക്ക് സൂര്യപ്രകാശം ഏൽക്കുക.
ഭക്ഷണത്തിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും കാൽസ്യം സ്രോതസ്സുകളും ഉൾപ്പെടുത്തുക.
സ്വയം സപ്ലിമെന്‍റ് കഴിക്കുന്നത് ഒഴിവാക്കുക. ഗുളികകളോ കുത്തിവെപ്പുകളോ ആരംഭിക്കുന്നതിന് മുമ്പ് പരിശോധന നടത്തുക.
നിങ്ങൾ വീടിനുള്ളിൽ ജോലി ചെയ്യുകയോ കനത്ത സൂര്യ സംരക്ഷണം ഉപയോഗിക്കുകയോ ആണെങ്കിൽ, നിങ്ങളുടെ ഡോക്ടറുമായി പതിവായി സ്‌ക്രീനിംഗ് നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക.


