Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഭക്ഷണ ശേഷം 15...

ഭക്ഷണ ശേഷം 15 മിനിറ്റിലെ ചര്യകൾ മാറ്റാം; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം

text_fields
bookmark_border
ഭക്ഷണ ശേഷം 15 മിനിറ്റിലെ ചര്യകൾ മാറ്റാം; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം
cancel

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പാടുപെടുന്നവരും മരുന്ന് കഴിക്കുന്നവരും നമ്മുടെ ഇടയിൽ ധാരാളമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജീവിതശൈലിയിൽ വരുന്ന ചെറിയ മാറ്റങ്ങളിലൂടെ ഇത് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ഭക്ഷണശേഷം 15 മിനിറ്റ് ജീവിതശൈലി മാറ്റങ്ങൾ വരുത്തിയാൽ മെറ്റബോളിക്(ഉപാപചയ) ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കും.

ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ അളവ്, കലോറി, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയാണ് എല്ലാവരും ശ്രദ്ധിക്കുക. ഭക്ഷണശേഷം ശരീരത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. ഭക്ഷണം കഴിച്ച് ആദ്യത്തെ 15 മിനിറ്റ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാൻ തുടങ്ങുകയും ദഹനപ്രക്രിയ സജീവമാവുകയും ചെയ്യുന്ന സമയമാണ്. അതിനാൽ ഈ സമയം രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

ഭക്ഷണശേഷമുള്ള ആദ്യ 15 മിനിറ്റ് എന്തുചെയ്യണം?

ഭക്ഷണത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കഴിച്ച ഭക്ഷണത്തെ മാത്രമല്ല, തൊട്ടുടനെ ചെയ്യുന്ന പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കും. ചില ശീലങ്ങൾ ഗ്ലൂക്കോസ് ഉപയോഗത്തെയും ദഹനത്തെയും സഹായിക്കുമ്പോൾ, മറ്റ് ചിലവ അസ്വസ്ഥതകൾ ഉണ്ടാക്കുകയോ ദഹനവ്യവസ്ഥയ്ക്ക് അധിക ഭാരം നൽകുകയോ ചെയ്യാം.

ഭക്ഷണം കഴിഞ്ഞ് ആദ്യ 15 മിനിറ്റിൽ ചെയ്യാവുന്നവ:

10 മുതൽ 15 മിനിറ്റ് വരെ സാവധാനം നടക്കുക.

ഭക്ഷണം കഴിച്ച ഉടൻ കിടക്കാതെ നേരെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

ദാഹമനുസരിച്ച് മിതമായ അളവിൽ വെള്ളം കുടിക്കുക.

ഭക്ഷണം കഴിച്ച ഉടൻ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.

സാധാരണ ജോലികളിലേക്ക് മടങ്ങുന്നതിന് മുൻപ് ഏതാനും മിനിറ്റുകൾ വിശ്രമിക്കുക.

നടക്കുക, ഓടരുത്

ഭക്ഷണശേഷം കഠിന വ്യായാമങ്ങൾ ചെയ്യരുത്. ലളിത വ്യായാമമാണ് അനുവദനീയം. ഭക്ഷണത്തിന് ശേഷം ചെറിയ തോതിലുള്ള പേശികളുടെ ചലനം അസ്ഥി പേശികളെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹം, ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം എന്നിവയുള്ളവർക്ക് ഇത് വളരെ പ്രധാനമാണ്. രോഗങ്ങളില്ലാത്തവർക്കും ഇത് ദീർഘകാല പ്രതിരോധത്തിനും സഹായിക്കും. എന്നാൽ ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് വയറുവേദനയ്‌ക്കോ ഛർദ്ദിക്കോ കാരണമാകാം. സാവധാനത്തിലുള്ള ചലനങ്ങൾ ദഹനത്തെ ബാധിക്കാതെ മെറ്റബോളിക് ഗുണങ്ങൾ നൽകുന്നു.

ഭക്ഷണശേഷം നിവർന്നിരിക്കുക

ദഹനത്തിൽ ശരീരത്തിന്റെ ശശീരനിലക്കും പ്രധാന പങ്കുണ്ട്. ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവരിൽ നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകാം. നിവർന്നിരിക്കുന്നത് ഗുരുത്വാകർഷണത്തിലൂടെ ഭക്ഷണം ദഹനവ്യവസ്ഥയിലൂടെ സുഗമമായി നീങ്ങാൻ സഹായിക്കുകയും ദഹന സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നു.

ജലാംശം നിലനിർത്തുക

ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് പ്രധാനമാണ്, എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി കുടിക്കേണ്ടതില്ല. മിതമായ അളവിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നു.

വിശ്രമിക്കുക

ഭക്ഷണത്തിന് ശേഷമുള്ള സമ്മർദ്ദവും പ്രധാനമാണ്. ജോലിയിലേക്കോ സമ്മർദ്ദകരമായ സാഹചര്യങ്ങളിലേക്കോ ഉടൻ മടങ്ങുന്നത് സമ്മർദ്ദ ഹോർമോണുകളെ സജീവമാക്കുകയും ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കുകയും ചെയ്യാം. ജോലി പുനരാരംഭിക്കുന്നതിന് മുൻപ് കുറച്ചുനേരം വിശ്രമിക്കണം.

ടൈപ്പ് 2 പ്രമേഹം, പ്രീ-ഡയബറ്റിസ്, അമിതവണ്ണം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്നിവയുള്ളവർക്ക് ഈ നിർദ്ദേശങ്ങൾ പ്രത്യേകിച്ച് പ്രധാനമാണ്. ഭക്ഷണത്തിനും വ്യായാമത്തിനുമൊപ്പം ഈ ശീലങ്ങൾ പതിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

Show Full Article
TAGS:healthnews blood sugar Lifestyle Foods wellness 
News Summary - Beat Blood Sugar Spikes With This 15-Minute Post-Meal Routine
Next Story