Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചി​കി​ത്സ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 25% മാ​ത്രം

text_fields
bookmark_border
കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചി​കി​ത്സ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 25% മാ​ത്രം
cancel
camera_altപ്രതീകാത്മക ചിത്രം (ഫയൽ ഫോട്ടോ)

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കു​റ​വാ​ണെ​ന്നും മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും സി.​എ.​ജി റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​ക്ക് ജ​ന​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ചി​കി​ത്സ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2018-19 വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി 34548 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ 8676 കോ​ടി (25.10 ശ​ത​മാ​നം) മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത്. അ​തേ​സ​മ​യം, ആ​ളു​ക​ൾ സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്നെ​ടു​ത്ത​ത് 23702 കോ​ടി​യാ​ണ് (68.6 ശ​ത​മാ​നം). 2016-2022 വ​രെ 8.16 ല​ക്ഷം പ്ര​സ​വ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്ന​ത്.

ഇ​തേ കാ​ല​യ​ളി​ൽ 18.71 ല​ക്ഷം പ്ര​സ​വ​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്നു. 70 ശ​ത​മാ​നം പ്ര​സ​വ​ങ്ങ​ളും ന​ട​ക്കു​ന്ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണെ​ന്നും 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ​യു​ടെ 2015-16 ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് പ്ര​സ​വ​ത്തി​ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് 38.30 ശ​ത​മാ​നം ആ​യി​രു​ന്നു. 2019-20ൽ ​ഇ​ത് 34.10 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, ദേ​ശീ​യ നി​ല​വാ​രം ഇ​തേ കാ​ല​യ​ള​വി​ൽ 52.10ൽ​നി​ന്ന് 61.90 ആ​യി ഉ​യ​രു​ക​യാ​ണ് ചെ​യ്ത​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​ന​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ലും ഉ​ണ്ടാ​യ പോ​രാ​യ്മ​ക​ളാ​ണ് ജ​ന​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ബ്ല​ഡ് ബാ​ങ്കു​ക​ളു​ടെ​യും ആം​ബു​ല​ൻ​സു​ക​ളു​ടെ​യും കു​റ​വ്, സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം, ന​ഴ്‌​സു​മാ​രു​ടെ​യും ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ​യും ത​സ്തി​ക​ക​ളി​ലെ കു​റ​വ് തു​ട​ങ്ങി​യ പോ​രാ​യ്മ​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ഓ​ഡി​റ്റ് ക​ണ്ടെ​ത്തി. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളെ ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.

Show Full Article
TAGS:CAG report kerala health Health News Latest News 
News Summary - CAG report says, only 25 percent of health expenses are taken by the govt in Kerala
Next Story