Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഓർമ്മശക്തി കൂട്ടാൻ...

ഓർമ്മശക്തി കൂട്ടാൻ സുഗന്ധങ്ങൾക്ക് കഴിയുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകർ

text_fields
bookmark_border
perfume
cancel

ന്യൂഡൽഹി: സുഗന്ധങ്ങൾക്ക് പഴയകാല ഓർമ്മകൾ തിരികെ കൊണ്ടുവരാൻ കഴിയുമെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ പുതിയൊരു പഠനം വ്യക്തമാക്കുന്നത് സുഗന്ധങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ്. പ്രത്യേകിച്ചും പ്രായമാകുന്നതനുസരിച്ച് ഏത് സമയത്താണ് ഈ സുഗന്ധവുമായി സമ്പർക്കത്തിൽ വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഫലമെന്നാണ് പുതിയ കണ്ടെത്തൽ.

കാലിഫോർണിയ സർവകലാശാലയിലെയും റൈസ് സർവകലാശാലയിലെയും ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. പഠനപ്രവർത്തനങ്ങളുടെ ആരംഭത്തിൽ ലാവെൻഡർ സുഗന്ധം ശ്വസിച്ച മുതിർന്നവരിൽ ചില പ്രത്യേക ഓർമ്മ പരിശോധനകളുടെ ഫലം മികച്ചതാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ പഠനത്തിന്റെ തുടക്കത്തിലല്ലാതെ പിന്നീട് ഈ സുഗന്ധം പരിചയപ്പെടുത്തിയപ്പോൾ ഓർമ്മശക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതേസമയം, യുവതിയുവാക്കളിൽ ഇത്തരത്തിലുള്ള മാറ്റങ്ങളൊന്നും ഗവേഷകർ നിരീക്ഷിച്ചില്ല.

'ഫ്രോണ്ടിയേഴ്സ് ഇൻ ഏജിങ് ന്യൂറോ സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രായമാകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടാകുന്ന സമാനമായ ഓർമ്മകളെ വേർതിരിച്ചറിയാനുള്ള കഴിവിനെ സുഗന്ധങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഗവേഷകർ പരിശോധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Memory smell perfume Health 
News Summary - Can Scents Boost Memory? Researchers Uncover New Findings on Olfactory Stimulation
Next Story