Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightബ്രാൻഡ്...

ബ്രാൻഡ് തർക്കങ്ങൾക്കപ്പുറം കുട്ടികളുടെ സുരക്ഷ പ്രധാനം; എസ്.എം.എ ചികിത്സ വ്യാപിപ്പിക്കാനുള്ള നടപടി സ്വാഗതാർഹം: ഐ.എം.എ

text_fields
bookmark_border
medicine
cancel

കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് തുടർച്ചയായ ചികിത്സ ഉറപ്പാക്കുന്നതിനും ചികിത്സയുടെ സാമ്പത്തികഭാരം കുറച്ച് കൂടുതൽ കുട്ടികളിലേക്ക് സേവനമെത്തിക്കുന്നതിനുമായി ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള സംസ്ഥാന ഘടകം.

ഗുരുതരമായ ജനിതക രോഗമായ എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങളുടെ പേശീബലത്തെയും ചലനശേഷിയെയും ശ്വസനശേഷിയെയും വീണ്ടെടുക്കുന്നതിൽ 'റിസ്ഡിപ്ലാം' പോലുള്ള മരുന്നുകൾക്ക് നിർണായക പങ്കുണ്ട്. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സയുടെ ഉയർന്ന ചെലവ് കുടുംബങ്ങൾക്കും സർക്കാറിനും വലിയ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നിന് പകരമായി കുറഞ്ഞ വിലയിലുള്ള ബദൽ മരുന്ന് ലഭ്യമാകുന്നത് കൂടുതൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാൻ സഹായിക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.

കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതോടൊപ്പം മരുന്നിന്റെ ഗുണനിലവാരവും സുരക്ഷയും ശാസ്ത്രീയ മാനദണ്ഡങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വിതരണം ചെയ്ത പുതിയ മരുന്നിന്റെ പാക്കറ്റിൽ 'സാമ്പിൾ' എന്ന് രേഖപ്പെടുത്തിയത് കണ്ട് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, മരുന്നിന്റെ ഉറവിടം, ഗുണനിലവാരം, വിതരണം എന്നിവയെക്കുറിച്ച് ആരോഗ്യവകുപ്പ് സുതാര്യമായ വിശദീകരണം നൽകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ബ്രാൻഡുകൾ തമ്മിലുള്ള തർക്കങ്ങൾക്കപ്പുറം കുട്ടികളുടെ സുരക്ഷക്കും ചികിത്സയുടെ തുടർച്ചക്കുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:ima child safety SMA treatment 
News Summary - Child Safety Priority Over Brand Disputes: IMA Welcomes Expansion of SMA Treatment
Next Story