Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകട്ടൻ കാപ്പി...

കട്ടൻ കാപ്പി കാൻസറുണ്ടാക്കുമോ?

text_fields
bookmark_border
കട്ടൻ കാപ്പി കാൻസറുണ്ടാക്കുമോ?
cancel
Listen to this Article

കരളിന്‍റെ ആരോഗ്യത്തിന് മികച്ചതെന്നാണ് കട്ടൻ കാപ്പിയെ കരുതുന്നത്. കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കുമെന്നും പല ആരോഗ്യ വിദഗ്ദരും പറയുന്നുണ്ട്. ദിവസവും 2 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് മിക്കവാറും കരൾ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ ഡാറ്റയും പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കാപ്പി കുടിക്കുന്നത് കാൻസറിന് കാരണമാകുമെന്ന് ചില സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്‍റെ യാഥാർഥ്യമെന്തെന്ന് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർ ശുഭം വത്സ്യ പറയുന്നു.

ഇൻസ്റ്റന്‍റ് കാപ്പിയിൽ അക്രിലനാമൈഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തെലെത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ 20 മുതൽ 25 മണിക്കൂർ വരെ തുടർച്ചയായി കാപ്പി കുടിച്ചാൽ മാത്രമേ ഇത്രയും അളവിൽ ഈ ഘടകം ശരീരത്തിലെത്തൂ. ഏതായാലും അങ്ങനെ ആരും ചെയ്യാൻ സാധ്യതയില്ല. ദിവസവും കാപ്പി കുടിക്കുന്നത് ലിവർ ഫൈബ്രോസിസ്, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവക്കുള്ള സാധ്യത കുറക്കുമെന്നും അദ്ദേഹം പറയുന്നു.

Show Full Article
TAGS:coffee Cancer Health Latest News 
News Summary - Does black coffee cause cancer?
Next Story