Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഹൃദയം മാറ്റിവെക്കൽ...

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഷിബു ജീവിക്കുക ഏഴ് പേരിലൂടെ

text_fields
bookmark_border
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഷിബു ജീവിക്കുക ഏഴ് പേരിലൂടെ
cancel
camera_alt

എ​യ​ർ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച കൊ​ല്ലം സ്വ​ദേ​ശി ഷി​ബു​വി​ന്റെ ഹൃ​ദ​യം ഡോ. ​ജോ​ർ​ജ് വാ​ളൂ​രാ​ൻ, ഡോ. ​ജി​യോ​പോ​ൾ, ഡോ. ​രാ​ഹു​ൽ, ഡോ. ​പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രു​ന്നു (ഇൻ സൈറ്റിൽ ഷിബുവിന്റെ ചിത്രവും)

Listen to this Article

കൊച്ചി: ജില്ലാ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ദുർഗയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ല ജനറൽ ആശുപത്രിയിൽ വെച്ച് നേപ്പാൾ സ്വദേശിനിയായ ദുർഗയുടെ (22) ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം ചി​റ​ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി എ​സ്. ഷി​ബു​വി​ന്റെ (46) ഹൃദയമാണ് ദുർഗ സ്വീകരിച്ചത്.

ആരോഗ്യനില തൃപ്തികരമാണെങ്കിലും അടുത്ത എഴുപത്തി രണ്ട് മണിക്കൂർ നിർണായകമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയിൽ സങ്കീർണതകൾ സ്വാഭാവികമാണെന്നും അവ മറികടക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർ ഷാ അറിയിച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഷി​ബു​വി​ന്റെ ഏ​ഴ്​ അ​വ​യ​വ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്ത​ത്. ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം സ​ർക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ഒ​രു വൃ​ക്ക കൊ​ല്ലം ട്രാ​വ​ൻകൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ക​ര​ൾ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ​യും ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ൾ റീ​ജ​ന​ൽ ഇ​ൻസ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്താ​ൽമോ​ള​ജി​യി​ലെ​യും രോ​ഗി​ക​ൾക്കാ​ണ് ന​ൽകി​യ​ത്. ഷി​ബു​വി​ൻറെ ച​ർ​മം തി​രു​വ​ന​ന്ത​പു​രം സ​ർക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്‌​കി​ൻ ബാ​ങ്കി​നും കൈ​മാ​റിയിട്ടുണ്ട്.

ക​ഴ​ക്കൂ​ട്ട​ത്ത് ഹോ​ട്ട​ൽ​ ജോ​ലി​ക്കാ​ര​നാ​യ ഷി​ബു ഡി​സം​ബ​ർ 14ന് ​വൈ​കീ​ട്ട് 6.30ന് ​സ്‌​കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ കൊ​ല്ലം ജി​ല്ല​യി​ലെ മൂ​ക്കാ​ട്ട്​​കു​ന്നി​ൽ​വെ​ച്ച്​ വാഹനത്തിൽ നിന്ന് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഉ​ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട്​ വി​ദ​ഗ്ധ ചി​കി​ത്സ​ക്കായി​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഡി​സം​ബ​ർ 21ന് ​മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ച്ച​തോ​ടെയാണ് കു​ടും​ബം അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം ന​ൽ​കിയത്.

Show Full Article
TAGS:heart transplant surgery Ernakulam General Hospital Government hospital brain death Accidents 
News Summary - Heart transplant surgery; Durga's health is satisfactory, Shibu lives on through seven people
Next Story