Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഓടിയാൽ ഹൃദയം തകരും!; ഈ...

ഓടിയാൽ ഹൃദയം തകരും!; ഈ സൂചനകൾ ശ്രദ്ധിക്കണം

text_fields
bookmark_border
ഓടിയാൽ ഹൃദയം തകരും!; ഈ സൂചനകൾ ശ്രദ്ധിക്കണം
cancel

കൂടുതൽ കായികക്ഷമതയുണ്ടെന്നത് ഹൃദയസംബന്ധമായ അപകടങ്ങളിൽനിന്ന് പൂർണ സുരക്ഷ നൽകുന്നില്ല. മാരത്തൺ പോലുള്ള ദീർഘദൂര ഓട്ടത്തിനിടെ അതിതീവ്രമായ ശാരീരിക അധ്വാനം ചിലരിൽ ഹൃദയാഘാതത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകും. ഹൈദരാബാദിൽ 42 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയതിന് പിന്നാലെ 36കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ച സംഭവവും ന്യൂയോർക്ക് മാരത്തണിനിടെ 24കാരി റേച്ചൽ അപ മരിച്ചതും ഇതിനുദാഹരണമാണ്. വ്യായാമം ഹൃദയാരോഗ്യത്തിന് ഗുണകരമാണെങ്കിലും തിരിച്ചറിയപ്പെടാത്ത ഹൃദ്രോഗങ്ങളുള്ളവരിൽ അമിതമായ അധ്വാനം അപകടസാധ്യത വർധിപ്പിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നവംബർ ഒന്നിന് നടന്ന മാരത്തണിനിടെയാണ് പെൻസിൽവാനിയയിലെ ലൂയിസ്‌ബെറിയിൽനിന്നുള്ള റേച്ചൽ അപ സെൻട്രൽ പാർക്കിൽ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ ശാരീരിക അധ്വാനത്തെ തുടർന്ന് പേശീകോശങ്ങൾ തകരുകയും അവയിലെ ഘടകങ്ങൾ രക്തത്തിലേക്ക് കലരുകയും ചെയ്യുന്ന ഗുരുതരാവസ്ഥയായ റാബ്ഡോമയോളിസിസ് ആണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ബക്ക്നെൽ സർവകലാശാലയിൽ ഡിവിഷൻ വൺ ഹോക്കി താരമായിരുന്ന അവർ സ്ഥിരമായി വ്യായാമം ചെയ്യുകയും മാസങ്ങളായി മാരത്തണിനായി പരിശീലനം നടത്തുകയും ചെയ്തിരുന്നു. പാർക്കിൻസൺസ് രോഗം ബാധിച്ച് മരിച്ച മുത്തച്ഛന്റെ സ്മരണക്കായി രോഗബാധിതരെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് മത്സരത്തിൽ പങ്കെടുത്തത്.

ശാരീരിക അധ്വാനം, പരിക്ക്, അമിതമായ വ്യായാമം തുടങ്ങിയ കാരണങ്ങളാൽ പേശീകോശങ്ങൾ അതിവേഗം തകരുന്ന അവസ്ഥയാണ് റാബ്ഡോമയോളിസിസ്. പേശികളിലെ പ്രോട്ടീനുകളും മറ്റ് ഘടകങ്ങളും രക്തത്തിലേക്ക് പുറന്തള്ളപ്പെടും. ഇവ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ഗുരുതരമായ സാഹചര്യങ്ങളിൽ ഹൃദയമിടിപ്പിലെ ക്രമക്കേടുകൾക്കും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനസ്തംഭനത്തിനും കാരണമാകുകയും ചെയ്യാം. അമിതമായ വ്യായാമം മൂലമുണ്ടാകുന്ന ഈ അവസ്ഥയെ എക്സർസൈസ് ഇൻഡ്യൂസ്ഡ് റാബ്ഡോമയോളിസിസ് എന്നാണ് വിളിക്കുന്നത്.

മാരത്തൺ പോലുള്ള മത്സരങ്ങളിൽ ദീർഘനേരം ശരീരത്തെ ഉയർന്ന അധ്വാനത്തിലേക്ക് നയിക്കുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദവും ഉയരും. അഡ്രിനാലിൻ ഉൾപ്പെടെയുള്ള സമ്മർദ ഹോർമോണുകളുടെ അളവും വർധിക്കും. ആരോഗ്യകരമായ ഹൃദയത്തിന് ഇത് സാധാരണ ശാരീരിക പ്രതികരണമാണെങ്കിലും, നേരത്തേ തിരിച്ചറിയാത്ത ഹൃദ്രോഗമുള്ളവരിൽ ഈ സമ്മർദം അപകടകരമായ ഹൃദയമിടിപ്പ് വ്യതിയാനങ്ങൾക്ക് കാരണമായേക്കാം. അമിതമായ വ്യായാമത്തിനൊപ്പം ചൂടും ഈർപ്പവും കൂടുമ്പോൾ ശരീരത്തിന് അധികമായി ഉൽപാദിപ്പിക്കുന്ന ചൂട് പുറത്തുകളയാൻ ബുദ്ധിമുട്ടുണ്ടാകും. വിയർപ്പ് ശരിയായി ബാഷ്പീകരിക്കപ്പെടാത്തത് ശരീരത്തിന്റെ താപനില ഉയരാൻ ഇടയാക്കും. ഇത് പേശികൾക്ക് കൂടുതൽ സമ്മർദമുണ്ടാക്കുകയും പേശീകോശങ്ങളുടെ തകരാറിന് കാരണമാകുകയും ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:marathon fitness Health News heart 
News Summary - High Fitness Does Not Guarantee Safety
Next Story