Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightതണ്ണിമത്തനിലെ മാരക...

തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ​ ക്രിയ

text_fields
bookmark_border
തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം?   ഇതാ ഒരു എളുപ്പ​ ക്രിയ
cancel

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു.

അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്.

തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.

Show Full Article
TAGS:Adulteration in food Watermelon quality check consumer awareness 
News Summary - how to check adultration in watermelon
Next Story