പുതുവസ്ത്രം അലക്കാതെ ഉപയോഗിച്ചാൽ...
text_fieldsപ്രതീകാത്മക ചിത്രം
പുതുവസ്ത്രങ്ങൾ വാങ്ങിയ ആവേശത്തിൽ, അലക്കാതെ ഉപയോഗിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഈ ശീലം ഒരുപക്ഷേ, വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉൽപാദന സമയത്ത് വസ്ത്രത്തിൽ ഉപയോഗിച്ചിട്ടുള്ള കെമിക്കലുകൾ, ഡൈകൾ, ഫിനിഷിങ്ങിനു വേണ്ടി ചേർക്കുന്ന ഏജന്റുകൾ തുടങ്ങിയവ തൊലിക്ക് ദോഷകരമാണെന്നും ചൊറിച്ചിൽ മുതൽ വലിയ അലർജികൾക്കു വരെ കാരണമായേക്കാമെന്നും മുംബൈ ഗ്ലെൻഈഗ്ൾസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൽട്ടന്റ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു. കഴുകിയശേഷം മാത്രമേ വസ്ത്രം ഉപയോഗിക്കാവൂ എന്നും കുട്ടികളുടെ വസ്ത്രങ്ങളാണെങ്കിൽ നിർബന്ധമായും കഴുകണമെന്നും അവർ നിർദേശിക്കുന്നു.


