ഏറെ നേരം മൂത്രം പിടിച്ചു വെക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക
text_fieldsന്യൂഡൽഹി: വൃത്തിയുള്ള ടോയ്‍ലറ്റുകൾ ഇല്ലാത്തതും തിരക്കേറിയ ജീവിതവും കാരണം പലപ്പോഴും മൂത്രം ഒഴിക്കാതെ പിടിച്ചു വെക്കുന്ന പ്രവണത ആളുകൾക്കുണ്ട്. എന്നാൽ ഇത് മൂത്രസഞ്ചിയെ തകരാറിലാക്കുമെന്ന് അറിയാമോ?
ആവശ്യമനുസരിച്ച് ചുരുക്കാനും വലിച്ചു നീട്ടാനും കഴിയുന്ന തരത്തിലാണ് നമ്മുടെ മൂത്ര സഞ്ചി രൂപകൽപ്പന ചെയ്തത്. ഏറെ നേരം മൂത്രം പിടിച്ചു വെക്കുന്നത് അത്രയും സമയം മൂത്ര സഞ്ചി വലിഞ്ഞ് വികസിച്ച് നിൽക്കുന്നതിന് കാരണമാകും. അതിലൂടെ മൂത്രം പൂർണമായും ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോകാതെ വരുന്നതിന് കാരണമാകുമെന്ന് ഡോക്ടർ അനിൽ കുമാർ. ടി പറയുന്നു. ഇത് അണുബാധക്കും കാരണമാകുന്നു.
വല്ലപ്പോഴും മൂത്രം പിടിച്ചുവെച്ചു എന്ന് കരുതി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് അണുബാധക്ക് കാരണമാകും.
ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം?
ഒരു ദിവസം മൂന്നോ നാലോ തവണ മൂത്രം ഒഴിക്കണം.
മൂത്രം പൂർണമായും ഒഴിച്ചു കളയണം.
മൂത്ര ശങ്ക ഉണ്ടായാൽ അപ്പോൾ തന്നെ ഒഴിച്ച് കളയുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്രാശയത്തെ ബാധിക്കുന്ന അണുബാധ ഒരു പരിധി വരെ ഒഴിവാക്കാം.


