Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്‍റർനെറ്റിൽ വൈറലായ...

ഇന്‍റർനെറ്റിൽ വൈറലായ `വിയറ്റ്നാമിസ് എഗ്ഗ് കോഫി' ആരോഗ്യത്തിന് ഭീഷണിയോ?

text_fields
bookmark_border
ഇന്‍റർനെറ്റിൽ വൈറലായ `വിയറ്റ്നാമിസ് എഗ്ഗ് കോഫി ആരോഗ്യത്തിന് ഭീഷണിയോ?
cancel

വ്യായാമം മുതൽ ഭക്ഷണരീതികൾ വരെ പലതരത്തിലുള്ള ട്രെൻഡുകൾ ഇന്റർനെറ്റിൽ തംരംഗമാകാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ സമൂഹമാധ‍്യമത്തിൽ വൈറലായ വിഭവമാണ് വിയറ്റ്നാമിസ് എഗ്ഗ് കോഫി. കടുപ്പമേറിയ കോഫിയിൽ മുട്ടയുടെ മഞ്ഞ ചേർത്താണ് വിയറ്റ്നാമിസ് എഗ്ഗ് കോഫി ഉണ്ടാക്കുന്നത്. വളരെയധികം പ്രചാരം നേടുമ്പോഴും ഇതിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പലരും തിരിച്ചറിയുന്നില്ല.

എന്താണ് എഗ്ഗ് കോഫി?

തിളപ്പിച്ച കോഫിയിലേക്ക് മുട്ടയുടെ മഞ്ഞ, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര അല്ലെങ്കിൽ തേൻ എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് പതപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. കാഴ്ചയിൽ ആകർഷകമാണെങ്കിലും പതിവായി ഉപയോഗിക്കുന്നത് ദോഷമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രധാന ആരോഗ്യ പ്രശ്നങ്ങൾ

ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത (Salmonella Risk)

പച്ചമുട്ടയാണ് ഇതിലെ ഏറ്റവും വലിയ വില്ലൻ. പാകം ചെയ്യാത്ത മുട്ടയിലൂടെ സാൽമൊണല്ല (Salmonella) എന്ന ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ഛർദ്ദി, വയറിളക്കം, പനി എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് ഇത് അപകടമാണ്. കഠിനമായ നിർജ്ജലീകരണത്തിലേക്കും മറ്റ് സങ്കീർണ്ണതകളിലേക്കും ഇത് നയിക്കാം.

അമിതമായ പഞ്ചസാരയും കലോറിയും

രുചി കൂട്ടാനായി ഇതിൽ ചേർക്കുന്ന കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും പാനീയത്തിലെ കലോറി വർധിപ്പിക്കുന്നു. ഇതോടൊപ്പം മുട്ടയുടെ മഞ്ഞയിലെ കൊഴുപ്പും ചേരുമ്പോൾ അമിതവണ്ണം വെക്കാനും ഇൻസുലിൻ പ്രതിരോധത്തിനും (Insulin resistance) കാരണമാകും. ഇത് ഭാവിയിൽ മെറ്റബോളിക് രോഗങ്ങൾക്ക് വഴിവെക്കാം.

കൊളസ്ട്രോൾ

മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനായ ഒരാൾക്ക് ഇത് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർ മിതമായി മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ.

ദഹനപ്രശ്നങ്ങൾ

പലർക്കും പച്ചമുട്ട പെട്ടെന്ന് ദഹിക്കില്ല. ഇത് വയർ വീർക്കുന്നതിനും (Bloating) ഓക്കാനത്തിനും കാരണമായേക്കാം. കൂടാതെ, കോഫിയും ഉയർന്ന അളവിലുള്ള കൊഴുപ്പും ചേരുന്നത് അസിഡിറ്റി (Acid Reflux) ഉണ്ടാക്കാനും സാധ്യതയുണ്ട്.

കഫീന്റെ പാർശ്വഫലങ്ങൾ

സ്ഥിരമായി അമിത അളവിൽ കോഫി കുടിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കുന്നതിനും ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും.

സുരക്ഷിതമായി എങ്ങനെയുണ്ടാക്കാം?

എഗ്ഗ് കോഫി ഇടയ്ക്കൊക്കെ ഒരു രസത്തിന് കുടിക്കുന്നത് തെറ്റല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

  • പച്ചമുട്ടയ്ക്ക് പകരം പാസ്ചറൈസ്ഡ് (Pasteurised) മുട്ടകൾ ഉപയോഗിക്കുക.
  • പഞ്ചസാരയുടെയും കണ്ടൻസ്ഡ് മിൽക്കിന്റെയും അളവ് കുറയ്ക്കുക.
  • ദിവസവും കുടിക്കുന്നത് ഒഴിവാക്കി വല്ലപ്പോഴും മാത്രമായി പരിമിതപ്പെടുത്തുക.
Show Full Article
TAGS:healthnews foodsafety socialmedia 
News Summary - Is the viral Vietnamese Egg Coffee a threat to health?
Next Story