Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകാപ്പി ബെസ്റ്റ്...

കാപ്പി ബെസ്റ്റ് ഫ്രണ്ടോ അതോ അപകടകാരിയോ?

text_fields
bookmark_border
coffee
cancel
camera_alt

പ്രതീകാത്മ ചിത്രം

ഒട്ടുമിക്ക ആളുകൾക്കും ഏറ്റവുമധികം പ്രിയപ്പെട്ട ‘എനർജി ഡ്രിങ്കാ’ണ് കാപ്പി. ചിലർക്ക് രാവിലെ ഉറക്കമുണർന്ന് കഴിഞ്ഞാൽ ഒരു കപ്പ് കാപ്പി കിട്ടണം. കാരണം കാപ്പി ഒരാൾക്ക് ആവശ്യമുള്ള ഊർജ്ജം, ഏകാഗ്രത, ഉന്മേഷം എന്നിവ നൽകും. കാപ്പിക്ക് ഈ ഗുണങ്ങളെല്ലാം നൽകുന്നത് അതിലടങ്ങിയിട്ടുള്ള ‘കഫീൻ’ ആണ്. ഡോപാമിൻ എന്ന സന്തോഷം നൽകുന്ന ഹോർമോണിനെ ഉത്തേജിപ്പിച്ചാണ് കഫീൻ പ്രവൃത്തിക്കുന്നത്. കാപ്പിയുടെ സുഗന്ധവും ചൂടുമെല്ലാം പലർക്കും മികച്ച അനുഭവമാണ്. കാപ്പിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. പൊതുവെ ഗർഭിണികൾ കാപ്പി കുടിക്കുന്നത് അനുയോജ്യമല്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഗർഭിണികൾക്ക് മാത്രമല്ല, സാധാരണ രീതിയിൽ കാപ്പി സ്ഥിരമായി കുടിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നാണ് പുതിയ ക​​ണ്ടെത്തലുകൾ.

ഹൃദ്രോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയത്തിന് സുരക്ഷിതമാണ്. അധികമായി കാപ്പിയെ ആശ്രയിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തെ ദോഷമായി ബാധിക്കുവാൻ സാധ്യതയുണ്ട്.

ദിവസവും രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഊർജം നൽകുക മാത്രമല്ല, പല ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. എന്നാൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ തിരിച്ചറിയേണ്ടത് അതിനേക്കാൾ പ്രധാനമാണ്.

കാപ്പി ‘ബെസ്റ്റ് ഫ്രണ്ടാണോ’?

അടുത്തിടെ നടന്ന ചില പഠനങ്ങൾ കാപ്പിയുടെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിദിനം ഒരു കപ്പ് മുതൽ മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാവുന്നതാണ്. ഇത് ഹൃദയത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറക്കുമെന്നും യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ മരണ സാധ്യത കുറക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഹൃദയ സ്തംഭനത്തിന്റെയും ഹൃദയമിടിപ്പ് ക്രമം തെറ്റുന്നതിന്റെയും സാധ്യത കുറക്കാൻ കാപ്പിക്ക് സാധിക്കും.

ഹൃദയാരോഗ്യം മാത്രമല്ല കാപ്പിക്ക് മറ്റ് ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. കാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് ‘ന്യൂട്രിയന്റ്സ്’ ജേണലിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറക്കുന്നു

പതിവായി കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറക്കും. കൂടാതെ മറ്റ് മെറ്റബോളിക് രോഗങ്ങളുടെ സാധ്യതകളും കുറക്കും.

ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ

കാപ്പി കുടിക്കുന്നവർക്ക് പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മറവി രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ക്യാൻസറുകൾക്കുള്ള സാധ്യത കുറക്കുന്നു

പഠനങ്ങൾ പതിവായി കാപ്പി കുടിക്കുന്നവരിൽ ചിലതരം ക്യാൻസറുകൾ വരാനുള്ള സാധ്യത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം?

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയത്തിന് സുരക്ഷിതമാണ്. ഈ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയമിടിപ്പ് ക്രമം തെറ്റാനുള്ള സാധ്യത വർധിപ്പിക്കില്ലെന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ കഫീൻ അമിതമായാൽ അപകടമാണ്.

ഒരു കപ്പ് കാപ്പിയിൽ ഏകദേശം 100 മില്ലിഗ്രാം കഫീൻ ഉണ്ടാകും. ഇത് എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) ശുപാർശ ചെയ്യുന്ന 400 മില്ലിഗ്രാം എന്ന പരിധിക്ക് താഴെയാണ്. കൂടാതെ കാപ്പിയുടെ ഗുണം ലഭിക്കണമെങ്കിൽ പഞ്ചസാര, ക്രീമുകൾ, സിറപ്പുകൾ എന്നിവ ചേർക്കാതെ കട്ടൻ കാപ്പിയായി തന്നെ കുടിക്കണം.

എങ്ങനെ കുടിക്കണം

കാപ്പിയുടെ എല്ലാ ഗുണങ്ങളോടും കൂടി കുടിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഓർഗാനിക് കാപ്പി തിരഞ്ഞെടുക്കുക, കീടനാശിനികൾ ഒഴിവാക്കാൻ ഓർഗാനിക് കാപ്പി ഉപയോഗിക്കാം.

ധാരാളം വെള്ളം കുടിക്കുക:

കാപ്പി കുടിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതാണ്.

വില്ലനാണോ?

കാപ്പി ആരോഗ്യകരമാണെങ്കിലും ചില ആളുകൾ കാപ്പി കുടിക്കുന്നതിൽ ശ്രദ്ധിക്കണം:

-കഫീൻ അലർജിയുള്ള ആളുകൾ

-ഉയർന്ന രക്തസമ്മർദ്ദമുള്ളവർ

-ഉറക്കക്കുറവുള്ളവർ

-ഗർഭിണികൾ

കാപ്പിയോട് ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കണം. കാപ്പി കുടിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.

ഉത്കണ്ഠയും വിറയലും: അമിതമായ കഫീൻ അഡ്രിനാലിൻ പുറത്തുവിടും. ഇത് അസ്വസ്ഥത, ഉത്കണ്ഠ, എന്നിവക്ക് കാരണമാകാൻ സാധ്യതയുണ്ട്.

ഉറക്കക്കുറവ്: വൈകിയ സമയങ്ങളിൽ കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉറങ്ങാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ: ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കാൻ കാപ്പി കാരണമാകും. ഇത് നിലവിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾക്ക് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കും.

ദഹന പ്രശ്നങ്ങൾ: കാപ്പി ആമാശയത്തെ പ്രകോപിപ്പിക്കുകയും നെഞ്ചെരിച്ചിൽ പോലുള്ള പൊതുവായ വയറുവേദനക്ക് കാരണമാവുകയും ചെയ്യും.

തലവേദനയും വിറയലും: ഉയർന്ന അളവിൽ കഫീൻ ശരീരത്തിലെത്തിയാൽ തലവേദന, തലകറക്കം, പേശി വിറയൽ തുടങ്ങിയവക്ക് കാരണമാകും.

Show Full Article
TAGS:coffee Health News Latest News heart decease 
News Summary - Is your daily cup of coffee safe for your heart
Next Story