ആരോഗ്യം സൂക്ഷിക്കാം...
text_fieldsപ്രതീകാത്മക ചിത്രം
ഇടക്കിടെ ഫുൾ ബോഡി ചെക് അപ് നടത്തുന്നവരാണ് അധികവും എന്നാൽ, കൂടുതൽ പരിശോധന കൊണ്ടുമാത്രം കാര്യമുണ്ടോ?. ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരിയായ പ്രായത്തിൽ ശരിയായ പരിശോധനകൾ നടത്തണം. ഒരു വ്യക്തി 40കളിൽ ചെയ്യേണ്ട പരിശോധനകളുടെ പട്ടിക പരിശോധിച്ചാലോ... നിശ്ശബ്ദമായി ഒളിഞ്ഞിരിക്കുന്ന അപകടകാരികളെ നേരത്തേ തന്നെ തിരിച്ചറിയാൻ ഈ പരിശോധനകളിലൂടെ കഴിയും.
1. രക്തസമ്മർദം
ഇന്ത്യക്കാരിൽ പക്ഷാഘാതത്തിലും ഹൃദ്രോഗത്തിനും കാരണമാകുന്ന നിശ്ശബ്ദ അപകടകാരി
2. ഫാസ്റ്റിങ് ഗ്ലൂക്കോസ്/ ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c)
എല്ലാ 1-3 വർഷങ്ങളിലും ഇന്ത്യക്കാരിൽ സാധാരണയായി കണ്ടുവരുന്നതാണ് പ്രമേഹം. മറ്റു പല ആരോഗ്യാവസ്ഥകൾക്കും ഇത് പിന്നീട് വഴിവെക്കും.
3. ലിപിഡ് പ്രൊഫൈൽ
ഓരോ 3-5 വർഷത്തിലും (കുടുംബചരിത്രമുണ്ടെങ്കിൽ നേരത്തേ പരിശോധിക്കണം) എൽ.ഡി.എൽ കൊളസ്ട്രോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘നോർമൽ ടോട്ടൽ കൊളസ്ട്രോൾ’ ചിലപ്പോൾ തെറ്റിദ്ധരിപ്പിച്ചേക്കാം.
4. ശരീരഭാരം
5. നേത്രപരിശോധന
6. ദന്ത പരിശോധന
7. ദൈനം ദിന ജീവിതത്തിലെ ഈ ശീലങ്ങളെക്കുറിച്ചും ജാഗ്രത വേണം
ഉറക്ക നിലവാരം
ശാരീരിക ക്ഷമത
മദ്യം -പുകവലി ഉപയോഗം


