Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2026 1:56 AM GMT Updated On
date_range 31 Jan 2026 1:56 AM GMTസ്കൂളുകൾക്ക് സുപ്രീംകോടതിയുടെ ആർത്തവ ശുചിത്വ നിർദേശങ്ങൾ
text_fieldsListen to this Article
ശുചിമുറി സൗകര്യങ്ങൾ
- എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ലിംഗാടിസ്ഥാനത്തിൽ വെവ്വേറെ എപ്പോഴും ജലലഭ്യതയുള്ള ശുചിമുറി സൗകര്യം ലഭ്യമാക്കണം.
- സ്കൂളുകളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ ശുചിമുറികൾ ഉപയോഗക്ഷമമായി നിലനിർത്തണം, സ്വകാര്യത ഉറപ്പ് വരുത്തുന്ന തരത്തിൽ രൂപകൽപന ചെയ്യണം.
- ശുചിമുറികളിൽ എപ്പോഴും സോപ്പും വെള്ളവും ലഭ്യമായിരിക്കണം.
പാഡുകളുടെ ലഭ്യത
- എല്ലാ സ്കൂളുകളിലും ഓക്‌സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണം. ശുചിമുറികളിൽ സ്ഥാപിച്ച വെൻഡിങ് മെഷീനിലൂടെയോ, നിയോഗിക്കപ്പെട്ട വ്യക്തിയിലൂടെയോ പെൺകുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമായിരിക്കണം.
- എല്ലാ സ്കൂളുകളിലും ആർത്തവ ശുചിത്വ മാനേജ്‍മെന്‍റ് കോർണറുകൾ സ്ഥാപിക്കണം. അത്യാവശ്യ അടിവസ്ത്രങ്ങളും, യൂണിഫോം, ഡിസ്പോസബിൾ ബാഗുകളും, ആർത്തവ സംബന്ധമായ മറ്റ് അത്യാവശ്യ സാമഗ്രികളും അവിടെ ഉണ്ടായിരിക്കണം.
- ഉപയോഗിച്ച സാനിറ്ററി നാപ്‍കിനുകൾ നിക്ഷേപിക്കാൻ സംവിധാനം സജ്ജമാക്കണം.
ആർത്തവ ബോധവത്കരണവും പരിശീലനവും
- പാഠ്യക്രമത്തിൽ ലിംഗപരമായ കാര്യങ്ങൾ, പ്രത്യേകിച്ച് ആർത്തവ സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തണം.
- ആർത്തവ സമയത്ത് കുട്ടികൾക്ക് അത്യാവശ്യ സഹായം ലഭ്യമാക്കാൻ പുരുഷൻമാർ അടക്കം എല്ലാ അധ്യാപകർക്കും പരിശീലനം നൽകണം.
- സാനിറ്ററി നാപ്‍കിൻ ലഭ്യമാകുന്നത് സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമം ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ എല്ലാവരിലും എത്തിക്കണം.
- കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമീഷൻ ഏർപ്പെടുത്തിയ ഹെൽപ്പ്‍ലൈൻ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിപുലമായ പരസ്യത്തിലൂടെ ലഭ്യമാക്കണം.
പരിശോധനാ നിർദേശങ്ങൾ
- സ്കൂളുകളിലെ പൊതുവായ സൗകര്യങ്ങളോടൊപ്പം ശുചിമുറി സൗകര്യവും സാനിറ്ററി പാഡിന്‍റെ ലഭ്യതയും ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ) ഇടക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തണം. വിദ്യാർഥികളുടെ പ്രതികരണം അവരുടെ പേര് വെളിപ്പെടുത്താതെ ശേഖരിക്കണം.
- കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷനോ സംസ്ഥാന കമീഷനോ ഈ നിർദേശങ്ങളെല്ലാം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കണം.
- ഈ നിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുകയും കോടതിയെ ബോധിപ്പിക്കുകയും ചെയ്യണം.
Next Story


