Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമെഡിസെപ്​;...

മെഡിസെപ്​; ശമ്പളമനുസരിച്ച്​​ സ്ലാബ്​ വേണമെന്ന്​ ശിപാർശ; എ​തി​ർ​ത്ത്​ സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
മെഡിസെപ്​; ശമ്പളമനുസരിച്ച്​​ സ്ലാബ്​ വേണമെന്ന്​ ശിപാർശ; എ​തി​ർ​ത്ത്​ സം​ഘ​ട​ന​ക​ൾ
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​സെ​പ്​ പ്രീ​മി​യ​ത്തി​ൽ ​ശ​മ്പ​ള​ത്തി​ന​നു​സ​രി​ച്ച്​ സ്ലാ​ബ്​ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ ശി​പാ​ർ​ശ. നി​ല​വി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രും ഒ​രേ പ്രീ​മി​യ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത്​ ഒ​ഴി​വാ​ക്കി പ​ക​രം സ്ലാ​ബ്​ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത ​പ്രീ​മി​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ നി​ർ​ദേ​ശം. അ​തേ​സ​മ​യം ഈ ​നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​ക​വും വി​വേ​ച​ന​പ​ര​വു​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സ​ർ​വി​സ്​ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രീ​മി​യം വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ ചി​കി​ത്സ തു​ക​യി​ൽ ഏ​റ്റ​ക്കു​റ​വു​ക​ൾ വ​രു​മെ​ന്ന​താ​ണ്​ പ്ര​ശ്നം. എ​ന്നാ​ൽ, ചി​കി​ത്സ തു​ക​യി​ൽ കു​റ​വ് വ​രി​ല്ലെ​ന്നും മു​റി​വാ​ട​ക​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളി​ലു​മാ​കും വ്യ​ത്യാ​സ​മു​ണ്ടാ​കു​ക​യെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

നി​ല​വി​ലെ പ്ര​തി​മാ​സ പ്രീ​മി​യം 500 രൂ​പ​യാ​ണ്. ഇ​തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്തി 750 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ്​ മ​റ്റൊ​രു ശി​പാ​ർ​ശ. എ​ന്നാ​ൽ, പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഈ ​വ​ർ​ധ​ന വ​രു​ത്താ​നാ​വി​ല്ല. 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ലെ വാ​ർ​ഷി​ക വ​ർ​ധ​ന പ​ത്ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ഡെ​വ​ല​പ്മെൻറ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (ഐ.​ആ​ർ.​ഡി.​എ.​ഐ) നി​ർ​ദേ​ശ​മു​ണ്ട്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ല​ധി​കം തു​ക വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ഐ.​ആ​ർ.​ഡി.​എ.​ഐ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. ഈ ​ന​ഷ്ടം​കൂ​ടി നി​ക​ത്തും​വി​ധ​മാ​യി​രി​ക്കും മ​റ്റു​ള്ള​വ​രു​ടെ പ്രീ​മി​യം ഘ​ട​ന​യെ​ന്ന സൂ​ച​ന​യു​മു​ണ്ട്.

നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ്​ ക​രാ​ർ കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷ​മാ​ണ്. ഇ​ത് ര​ണ്ടു​വ​ർ​ഷ​മാ​യി ചു​രു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും സ​മി​തി മു​ന്നോ​ട്ടു​​വെ​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ന​ഗ​ര-​ഗ്രാ​മ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ച് നി​ര​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​ന്ന്. പ​ര​മാ​വ​ധി ആ​ശു​പ​ത്രി​ക​ളെ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നും 10 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​വ​രെ എം​പാ​ന​ൽ ചെ​യ്യാ​മെ​ന്നും സ​മി​തി ശി​പാ​ർ​​ശ ചെ​യ്യു​ന്നു.

ക​രാ​ർ പു​തു​ക്കു​മ്പോ​ൾ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​വി​സ് സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​​വെ​ച്ചി​ട്ടു​ണ്ട്​. എ​ന്നാ​ൽ, നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ഇ​ത് എ​ത്ര​ത്തോ​ളം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം. ഇ​തോ​ടൊ​പ്പം പ​ദ്ധ​തി പു​തു​ക്കു​മ്പോ​ൾ സ​ർ​ക്കാ​റി​ന് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും സ​ർ​വി​സ് സം​ഘ​ട​ന​ക​ൾ​ക്ക് പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രു​മ​ട​ക്കം 11 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ളി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ഇ​തു​വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ ക​ണ​ക്ക്. എ​ന്നാ​ൽ, ക്ലെ​യി​മു​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ആ​വ​ർ​ത്ത​ന ചി​കി​ത്സ​ക​ളാ​ണ്.

സ​മി​തി​യു​ടെ മ​റ്റ് ശി​പാ​ർ​ശ​ക​ൾ

  • എം-​പാ​ന​ൽ ചെ​യ്യാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ റോ​ഡ​പ​ക​ടം, ഹൃ​ദ്രോ​ഗം, സ്ട്രോ​ക്ക് എ​ന്നി​വ​ക്ക്​ നി​ല​വി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക്​ സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നൊ​പ്പം പാ​മ്പു​ക​ടി, മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം, വൈ​ദ്യു​താ​ഘാ​തം, വി​ഷ​ബാ​ധ, വീ​ഴ്ച എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.
  • ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ സ്പെ​ഷാ​ലി​റ്റി​ക​ളി​ലും ഇ​ൻ​ഷു​റ​ൻ​സ് ബാ​ധ​ക​മാ​ക്ക​ണം.
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മു​റി​വാ​ട​ക പ​ര​മാ​വ​ധി 2500 രൂ​പ​യും

മെ​ഡി​സെ​പ്​ ഇ​തു​വ​രെ

  • ആ​കെ അം​ഗ​ങ്ങ​ൾ-30.92 ല​ക്ഷം
  • ജീ​വ​ന​ക്കാ​ർ -5,52,439
  • പെ​ൻ​ഷ​ൻ​കാ​ർ -5,92,126
  • കു​ടും​ബാം​ഗ​ങ്ങ​ൾ- 19.48 ല​ക്ഷം
  • ആ​കെ ആ​ശു​പ​ത്രി​ക​ൾ-628
  • സ​ർ​ക്കാ​ർ-145
  • ​ പ്രൈ​വ​റ്റ്​-471
  • അം​ഗീ​ക​രി​ച്ച ക്ലെ​യി​മു​ക​ൾ- 9.83 ല​ക്ഷം
  • ആ​കെ അ​നു​വ​ദി​ച്ച തു​ക- 1813 കോ​ടി
  • നി​ര​സി​ച്ച ക്ലെ​യി​മു​ക​ളു​ടെ എ​ണ്ണം - 104587
  • നി​ര​സി​ച്ച ക്ലെ​യിം തു​ക - 77 കോ​ടി

Show Full Article
TAGS:MEDICEP Health News 
News Summary - Organizations oppose the recommendation for salary-based slab on MEDICEP
Next Story