Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആറ് ദുശ്ശീലങ്ങൾ...

ആറ് ദുശ്ശീലങ്ങൾ മാറ്റൂ; ഇല്ലെങ്കിൽ കുടലിന്റെ കാര്യം കട്ടപ്പൊക

text_fields
bookmark_border
ആറ് ദുശ്ശീലങ്ങൾ മാറ്റൂ; ഇല്ലെങ്കിൽ കുടലിന്റെ  കാര്യം കട്ടപ്പൊക
cancel

നിങ്ങൾ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുകയും വൈകി ഉറങ്ങുകയും ചെയ്യുന്നവരാണെങ്കിൽ അറിഞ്ഞോളൂ, നിങ്ങളുടെ കുടലിന്റെ ആരോഗ്യം കട്ടപ്പുകയാകും. ഒരു ശരാശരി ഇന്ത്യക്കാരൻ ഏതെങ്കിലും സമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും വെള്ളമല്ലാതെ മറ്റെല്ലാം കുടിക്കുകയും ചെയ്യുന്നവരാണ്. എന്നിട്ട് നോർമൽ ഡേ എന്ന് വിളിക്കുകയും ചെയ്യും. രാജ്യത്തെ വിവിധ നഗരങ്ങളിൽ പല പ്രായക്കാരിൽ ഈ സ്വഭാവമുണ്ടെന്നാണ് ഡോ. പരമേശ്വര പറയുന്നത്. ഭക്ഷണത്തിന്റെയും വിശ്രമത്തി​ന്റെയും കാര്യത്തിൽ നമ്മൾ കാണിക്കുന്ന ആറ് തെറ്റുകൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നു

ജീവിതത്തിൽ ഓരോ ദിവസവും തിരക്ക് കൂടുന്നതിന് അനുസരിച്ച് അത്താഴം കഴിക്കുന്നത് വൈകുകയാണ്. ഒരു സാധാരണ കുടുംബം, പ്രത്യേകിച്ച് നഗരത്തിൽ ജീവിക്കുന്നവർ ഒമ്പത് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് അപൂർവമാണ്. എന്നാൽ, ഒമ്പത് മണിക്ക് ശേഷം ഭക്ഷണം കഴിച്ചാൽ ദഹിക്കില്ല. പകരം ഗ്യാസുണ്ടാകാനും വയറു വീർക്കാനും ആസിഡ് റിഫ്ലക്സിനും കാരണമാകും.

ഭക്ഷണം കഴിക്കാൻ നിശ്ചിത സമയമില്ല

ദിവസവും ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയക്രമമില്ലാത്തത് ജീവിത ശൈലിയിലെ തെറ്റായ രീതിയാണ്. ചില സമയം ഭക്ഷണം ഒഴിവാക്കാനും തോന്നിയ സമയത്ത് കഴിക്കുന്നതിനും ഇത് ഇടയാക്കും. കുടലിനെ കൺഫ്യൂഷനാക്കുന്ന സ്വഭാവമാണിത്. മലബന്ധം, വയറു വീർക്കൽ, ​ഇറിറ്റബ്ൾ ബവൽ സിൻഡ്രം (ഐ.ബി.എസ്) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കൽ

സംസ്കരിച്ചതും പാക്കുകളിൽ വാങ്ങാൻ കിട്ടുന്നതുമായ ഭക്ഷ്യവസ്തക്കൾ അനാരോഗ്യം വിളിച്ചുവരുത്തും. ബിസ്കറ്റ്, ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപെടുന്നവയാണ്. ഇതൊക്കെ പലരുടെയും നിത്യജീവിതത്തിലെ ഇഷ്ടങ്ങളാണ്. എന്നാൽ, ജങ്ക് ഫുഡുകളിലൊന്നും ഒരു പോഷകമൂല്യവും ഇല്ല. മാത്രമല്ല, ആവശ്യത്തിലധികം പ്രിസർവെറ്റിവുകളും മായവും കലർന്നിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാൻ ഈ പ്രിസർവെറ്റിവുകൾ മതി.

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നില്ല

നമ്മുടെ ഭക്ഷണത്തിലുള്ളത് മൈദയും വെളുത്ത അരിയും മാത്രമാണ്. ഇതിലൊന്നും നാരുകളടങ്ങിയിട്ടില്ല. സാലഡുകൾ കഴിക്കുന്നില്ല. ദഹനം മന്ദഗതിയിലാക്കുന്നതിലൂടെയും, നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നതിലൂടെയും മലവിസർജനം സുഗമമാക്കുന്നതിലൂടെയും കുടലിന്റെ ആരോഗ്യം ഉറപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് ഭക്ഷണത്തിലെ നാരുകൾ.

ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല

കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രക്രിയ കൃത്യമായി നടക്കണമെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. നിരന്തര നിർജലീകരണമാണ് മലബന്ധത്തിനും ഫിഷറും പൈൽസും വരാനുള്ള പ്രധാന കാരണം.

അസമയത്തെ ഉറക്കം

ആരോഗ്യത്തോടെയിരിക്കണമെങ്കിൽ ഉറക്കിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. തോന്നിയ സമയത്ത് ഉറങ്ങുന്നത് കുടൽ പാളിക്ക് വീക്കം വരുത്തുകയും, കുടലിന്റെ താളം തെറ്റിക്കുകയും, അസിഡിറ്റി, ഐ.ബി.എസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

Show Full Article
TAGS:Bad habits fitness Life style 
News Summary - Quit These 6 Bad Habits, Or Your Gut Health Is Toast!
Next Story