Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവേവിക്കാത്ത മുട്ട...

വേവിക്കാത്ത മുട്ട ചേർത്ത മയോണൈസാണോ? വിൽക്കേണ്ടെന്ന് തെലങ്കാന സർക്കാർ; നിരോധനം ഒരു വർഷം കൂടി നീട്ടി

text_fields
bookmark_border
https://www.madhyamam.com/tags/Mayonnaise
cancel

ഹൈദരാബാദ്: പച്ചമുട്ട ഉപയോഗിച്ച് തയാറാക്കുന്ന മയോണൈസ് തയാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം ഒരുവർഷം കൂടി നീട്ടി തെലങ്കാന സർക്കാർ. കഴിഞ്ഞ ഒക്ടോബർ 30 മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു.

2024 ഒക്ടോബറിലാണ് സംസ്ഥാനത്ത് ആദ്യമായി പച്ചമുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസിന് നിരോധനം ഏർപ്പെടുത്തിയത്. തുടർന്നുള്ള വർഷവും നിരോധനം നീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും ഒരു വർഷത്തേക്ക് കൂടി നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷയും നിലവാരവും സംബന്ധിച്ച 2006 ലെ നിയമപ്രകാരമാണ് ഭക്ഷ്യ സുരക്ഷാ കമീഷണർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് കർശന നിർദേശം നൽകി.

പച്ചമുട്ട ഉപയോഗിച്ച് തയാറാക്കുന്ന മയോണൈസ് കഴിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്ന് തെലങ്കാന സ്റ്റാൻഡേർഡ്സ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്സ് (ടി.ജി സേഫ്) വാർത്താ കുറിപ്പിൽ അറിയിച്ചു.

പച്ചമുട്ടയിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവ കലർന്ന ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യ വിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നുമാണ് ഇതു സംബന്ധിച്ച വിദഗ്ധർ പറയുന്നത്.

കേരളത്തിൽ ഉൾപ്പെടെ മയോണൈസിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്തകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവുക. തുടർന്ന്, ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

മുട്ട കഴുകിയ ശേഷം ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് വേണം മയോണൈസ് തയാറാക്കേണ്ടതെന്നും നിർദേശമുണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:raw eggs mayonnaise Telangana Food Safety 
Next Story