Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകീമോതെറപ്പിയെയും...

കീമോതെറപ്പിയെയും അതിജീവിക്കുന്ന മസ്തിഷ്ക കാൻസറിനെ ചെറുക്കാൻ പുതിയ കണ്ടെത്തൽ ; മരുന്ന് വികസിപ്പിച്ച് ഐ.ഐ.ടി ഗവേഷകർ

text_fields
bookmark_border
കീമോതെറപ്പിയെയും അതിജീവിക്കുന്ന മസ്തിഷ്ക കാൻസറിനെ ചെറുക്കാൻ പുതിയ കണ്ടെത്തൽ ; മരുന്ന് വികസിപ്പിച്ച് ഐ.ഐ.ടി ഗവേഷകർ
cancel

നിലവിൽ ലഭ്യമായ കിമോതെറപ്പി മരുന്നുകളോട് പ്രതിരോധം തീർക്കാൻ കഴിയുന്ന പുതിയ മസ്തിഷ്ക കാൻസറിന് മരുന്ന് കണ്ടെത്തി ഐ ഐ ടി ഗാന്ധിനഗർ ഗവേഷകർ. അതിതീവ്രവും വേഗത്തിൽ വളരുന്നതുമായ ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്തിഷ്ക കാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന മരുന്നാണിത്. SPK17, SPK17b എന്നീ സംയുക്തങ്ങൾ ഇത്തരം കാൻസർ കോശങ്ങളുടെ വളർച്ച തടയാനും അവയെ നശിപ്പിക്കാനും ശേഷിയുള്ളവയാണെന്നാണ് ഗവേഷകർ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. എന്നാൽ ഇത് മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ചികിത്സയാക്കി മാറ്റാൻ കൂടുതൽ പഠനങ്ങൾ ആവിശ്യമാണ്.

ഗ്ലിയോബ്ലാസ്റ്റോമ ചികിത്സയിൽ നിലവിൽ പ്രധാനമായും ഉപയോഗിക്കുന്ന കീമോതെറപ്പി മരുന്നാണ് ടെമോസൊലോമൈഡ് (TMZ). എന്നാൽ, കാലക്രമേണ കാൻസർ കോശങ്ങൾ ഈ മരുന്നിന്റെ പ്രവർത്തനത്തെ അതിജീവിക്കാൻ ശേഷി നേടുന്നത് ചികിത്സക്ക് വെല്ലുവിളിയാകുന്നുണ്ട്. കോശവിഭജനത്തെ നിയന്ത്രിക്കുന്ന ടൈറോസിൻ ത്രിയോണിൻ കൈനേസ് (TTK അഥവാ Mps1) എന്ന പ്രോട്ടീനെ കേന്ദ്രീകരിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുന്നതിനു പുറമെ അവയുടെ വ്യാപനശേഷിയും പുതിയ സംയുക്തങ്ങൾ കുറച്ചതായി ഗവേഷകർ കണ്ടെത്തി.

എന്നാൽ, ഈ കണ്ടെത്തലുകൾ ഇപ്പോഴും പ്രാരംഭ ഗവേഷണഘട്ടത്തിലാണ്. സംയുക്തങ്ങളുടെ ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്തുന്നതിനായി മൃഗങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ മനുഷ്യരിലെ പരീക്ഷണങ്ങളിലേക്കും ചികിത്സാ സാധ്യതകളിലേക്കും കടക്കാനാകൂ. അതിനാൽ, ഗ്ലിയോബ്ലാസ്റ്റോമക്കുള്ള നിലവിലെ ചികിത്സക്ക് പകരമായി ഈ സംയുക്തങ്ങളെ കാണാനാവില്ല. മരുന്നുകളോട് പ്രതിരോധം നേടിയ മസ്തിഷ്ക കാൻസർ കോശങ്ങളെ ലക്ഷ്യമിട്ട് പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിലെ പ്രതീക്ഷാജനകമായ ചുവടുവെപ്പായാണ് കണ്ടെത്തലിനെ വിലയിരുത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Brain cancer IIT Gandhinagar Health News 
News Summary - Researchers Develop New Drug Compounds
Next Story